ADVERTISEMENT

പൊടിയരികൊണ്ടു തയാറാക്കാവുന്ന രുചികരമായ പായസം വിഷു സദ്യയ്ക്ക് ഒരുക്കാം.

ചേരുവകൾ

1. പൊടിയരി -1 കപ്പ്‌
2. നാളികേരം -2 കപ്പ്
3. ശർക്കര -250 ഗ്രാം
4. ചുക്ക് (ഇഞ്ചി ഉണങ്ങിയത് ), ജീരകം പൊടിച്ചത് -3/4 ടീസ്പൂൺ
5. കൽക്കണ്ടം -2 ടേബിൾ സ്പൂൺ
6. നേന്ത്രപ്പഴം -1 എണ്ണം

തയാറാക്കുന്ന വിധം

പായസം തയാറാക്കനായി ആദ്യം നാളികേരത്തിന്റെ ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്നിവ തയാറാക്കണം.

ഒന്നാം പാൽ :

നാളികേരം  മിക്സിയുടെ ജാറിൽ ഇട്ട് 1/4 കപ്പ്‌ ഇളം ചൂട് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. അതിനു ശേഷം അരിച്ചെടുക്കുക. ഇതാണ് ഒന്നാം പാൽ.

രണ്ടാം പാൽ :

പിഴിഞ്ഞു വച്ച നാളികേരത്തിൽ വീണ്ടും 1/2 കപ്പ്‌ ഇളം ചൂടുവെള്ളം കൂടി ചേർത്ത് അടിച്ചെടുക്കുക. അതിനു ശേഷം അരിച്ചു മാറ്റി വയ്ക്കുക. ഇതാണ് 2 രണ്ടാം പാൽ.

മൂന്നാം പാൽ :

പിഴിഞ്ഞിട്ടു ബാക്കി ഉള്ള നാളികേരത്തിലേക്കു 1 3/4 കപ്പ്‌ ഇളം ചൂട് വെള്ളം ചേർത്ത് അടിച്ചെടുക്കുക. അതിനുശേഷം അരിച്ചു മൂന്നാം പാൽ മാറ്റി വയ്ക്കുക.

പൊടിയരി നന്നായി കഴുകി പ്രഷർ കുക്കറിലേക്ക് ഇടുക. അതിലേക്കു മൂന്നാം നാളികേര പാൽ ചേർക്കുക. വെള്ളം വേണമെന്നു തോന്നുന്നു എങ്കിൽ മാത്രം വളരെ കുറച്ചു ചേർക്കുക.  മൂന്നോ നാലോ വിസിൽ വരെ വേവിക്കുക. അരി ഒരു പാട് ഉടഞ്ഞു പോകരുത്.

അതിനുശേഷം വേവിച്ച അരി ഒരു ഉരുളിയിലേക്ക് മാറ്റുക. അതിലേക്ക് ഉരുക്കി, അരിച്ചു വച്ച ശർക്കര പാനി ചേർക്കുക. വേണമെങ്കിൽ 2 പ്രാവശ്യം ആയിട്ടു ചേർത്ത് കൊടുക്കാം. ഈ പായസത്തിന്റെ പ്രത്യകത ഒരു പാട് മധുരം പാടില്ല എന്നതാണ്. ശർക്കര പാനി ചേർത്ത് നന്നായി ഇളക്കി കൊടുത്തോണ്ട് ഇരിക്കുക. ശർക്കര നന്നായി വേവ് ആയി അരിയിലേക്കു പിടിച്ചു ഒന്ന് കുറുകി വന്നാൽ രണ്ടാം പാൽ ചേർത്ത് നിർത്താതെ  5 മിനിറ്റ് വരെ  നന്നായി  ഇളക്കി കൊടുക്കുക. അതിനുശേഷം ചുക്ക്, ജീരകം പൊടിച്ചത്, കൽക്കണ്ടം, നേന്ത്രപ്പഴം ചെറുതാക്കി നുറുക്കിയത് ചേർത്ത് ഇളക്കുക. അതിലേക്കു ഒന്നാം നാളികേര പാൽ ചേർത്ത് ഇളക്കി തീ അണയ്ക്കുക. ടേസ്റ്റി ആയിട്ടുള്ള പായസം തയാർ.

English Summary : Idichu pizhinja Payasam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com