പാൽകൊഴുക്കട്ട അഥവാ മണിപ്പുട്ട് പ്രഭാത ഭക്ഷണം സ്വാദോടെ

HIGHLIGHTS
  • എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണ് പാൽകൊഴുക്കട്ട.
mani-puttu
SHARE

രുചികരമായി എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണ് പാൽകൊഴുക്കട്ട.

ചേരുവകൾ 

  • അരിപ്പൊടി -  1 കപ്പ് + 2 ടേബിൾസ്പൂൺ 
  • നാളികേരം ചിരകിയത് - ½ കപ്പ് 
  • ജീരകം - ¼ ടീസ്പൂൺ 
  • ഒന്നാം പാൽ -  ½ കപ്പ് 
  • രണ്ടാം പാൽ - 1 ½ കപ്പ്
  • വെളിച്ചെണ്ണ - 1 ടീസ്പൂൺ 
  • ഉപ്പ് 
  • പഞ്ചസാര 
  • ചൂട് വെള്ളം 

തയാറാക്കുന്ന വിധം 

ആദ്യം വെള്ളം ഉപ്പ് ചേർത്ത് തിളപ്പിച്ചെടുക്കണം. ഒരു ബൗളിലേക്കു നാളികേരം ചിരകിയതും ജീരകവും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അരിപ്പൊടി, വെളിച്ചെണ്ണ എന്നിവ കൂടി ചേർത്ത് യോജിപ്പിക്കാം. അരിപ്പൊടിയിലേക്ക് തിളപ്പിച്ച വെള്ളം കുറേശേ ചേർത്ത് കുഴച്ചെടുക്കാം. കുഴച്ചെടുത്ത മാവിൽ നിന്നും കുറേശേ എടുത്തു ചെറിയ  ഉണ്ടകൾ  ആയി  ഉരുട്ടി എടുക്കാം. ശേഷം ഈ ഉണ്ടകൾ ആവിയിൽ വച്ച് 10 മിനിറ്റ് വേവിച്ചെടുക്കുക. 

ഒരു ചെറിയ പാത്രത്തിൽ രണ്ടു ടേബിൾസ്പൂൺ അരിപ്പൊടിയും കുറച്ചു രണ്ടാംപാലും ചേർത്ത് കലക്കി വയ്ക്കുക. ഒരു പാനിലേക്കു ബാക്കി രണ്ടാംപാലും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തശേഷം  ഒന്ന് ചൂടാക്കുക. ഇതിലേക്ക് കലക്കി വച്ച അരിപ്പൊടി ചേർത്ത് യോജിപ്പിക്കുക. അരിപ്പൊടിയും തേങ്ങാപ്പാലും നന്നായി ചൂടായി വന്നാൽ ഇതിലേക്ക് വേവിച്ചു വച്ച ഉണ്ടകൾ ചേർത്തു ഇളക്കി കൊടുക്കാം. തേങ്ങാപ്പാലും ഉണ്ടയും നന്നായി യോജിച്ചു വന്നാൽ ഒന്നാം പാൽ ചേർക്കാം. ഒന്നാം പാൽ ചേർത്ത ഉടൻ സ്റ്റൗ ഓഫ് ചെയ്യാം. ഇനി ഒന്നാം പാൽ നന്നായി ഇളക്കി യോജിപ്പിച്ചാൽ നമ്മുടെ സ്വാദൂറും പാൽ കൊഴുക്കട്ട തയാർ.

English Summary : The delicious Maniputtu or paal kozhukattai, cooked in the creamy coconut milk and sweetened with sugar is indeed a kid's favourite recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA