ADVERTISEMENT

കുട്ടികൾക്ക് പീത്‌സ ഇനി കടയിൽ നിന്നും വാങ്ങണ്ടേ ആവശ്യമില്ല. ബ്രഡ് പീത്‌സ ഇനി ഓവൻ ഇല്ലാതെയും 5 മിനിറ്റിൽ തയാറാക്കി കൊടുക്കാം

ചേരുവകൾ (എല്ലാം പീത്‌സയുടെ എണ്ണത്തിന് അനുസരിച്ച് )

1. ബ്രഡ്
2. പീത്‌സ സോസ്
3. പച്ച കാപ്‌സിക്കം
4. മഞ്ഞ കാപ്‌സിക്കം
5. ചുവന്ന കളർ ഉള്ള എരിവ് ഇല്ലാത്ത മുളക് /ചുവന്ന കാപ്‌സിക്കം
6. ഒലിവ് കഷ്ണങ്ങൾ
7. സവാള - ഓരോ പാളി അടർത്തി ചതുരത്തിൽ കുറച്ച് വലുപ്പത്തിൽ നുറുക്കിയത്
8. ചീസ്
9. വറ്റൽ മുളക് ചതച്ചത്
10. വെണ്ണ
11. മിക്സഡ് ഹെർബ്സ്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ എടുത്ത് അതിന്റെ ഉള്ളിൽ ഒരു സ്റ്റാൻഡ് വച്ച് അടച്ചു വച്ചു മീഡിയം തീയിൽ 5 മിനിറ്റ് ചൂടാക്കുക. ആ സമയം കൊണ്ട് പീത്‌സ സെറ്റ് ചെയ്യാം. ഒരു സ്റ്റീൽ തട്ട് എടുത്ത് അതിൽ കുറച്ച് വെണ്ണ തേച്ച്, അതിനു നടുവിൽ ബ്രഡ് വച്ചു പീത്‌സ സോസ് തേയ്ക്കാം. അതിനു മുകളിൽ ഒരു നുള്ള് മിക്സഡ് ഹെർബ്സ് വിതറുക. ശേഷം ചീസ് കുറച്ച് കട്ടിയിൽ വിതറുക. അതിനു മുകളിൽ കാപ്‌സിക്കം, സവാള, മുളക്, ഒലിവ് എന്നിവ വച്ചു കൊടുത്ത് ഒരു നുള്ള് ചീസ് കൂടി വിതറുക. അവസാനം അതിനു മുകളിൽ കുറച്ച് മുളകു ചതച്ചത്, മിക്സഡ് ഹെർബ്സ് എന്നിവ വിതറുക. 

നേരത്തേ ചൂടാവാൻ വച്ച പാൻ തുറന്നു പീത്‌സ സെറ്റ് ചെയ്തു സ്റ്റീൽ തട്ടെടുത്തു സ്റ്റാൻഡിൽ വീണ്ടും അടച്ച് ഒരു 5 മിനിറ്റ് ചൂടാക്കുക. ചീസ് ഉരുകി വരുന്നതാണ് പാകം. ടേസ്റ്റി ബ്രെഡ് പീത്‌സ തയാർ.

English Summary : Treat your kids to this delicious homemade pizza that is loaded with vegetables and cheese.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com