കപ്പയും മത്തിക്കറിയും അൽ‍പം മാങ്ങാ ചമ്മന്തിയും; വായിൽ കപ്പലോടാൻ വേറെന്തു വേണം...

HIGHLIGHTS
  • മലയാളികളുടെ പ്രിയപ്പെട്ട രുചിക്കൂട്ടുകളാണ് കപ്പയും മത്തക്കറിയും.
kappa-mathi
SHARE

മലയാളികളുടെ പ്രിയപ്പെട്ട രുചിക്കൂട്ടുകളാണ് കപ്പയും മത്തക്കറിയും. പണ്ട് പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകരുടെ ഭക്ഷണത്തിലെ പ്രധാന വിഭവമായിരുന്നു ഇത്. ചമ്മന്തി, മുളകുപൊട്ടിച്ചത്, തൈരുടച്ചത്, മീൻകറി, ഇറച്ചിക്കറി എന്നിങ്ങനെ പലതരം വിഭവങ്ങൾ പുഴുക്കിന് കറിയായി ഉപയോഗിക്കുന്നു. ഒന്നാന്തരം രുചിയിൽ ഈ നാടൻ വിഭവങ്ങൾ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

മത്തിക്കറി ചേരുവകൾ

  • കടുക്
  • കായം
  • ഇഞ്ചി
  • െവളുത്തുള്ളി
  • ചെറിയുള്ളി
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • മുളകു പൊടി 
  • ഉലുവ പൊടി
  • മഞ്ഞൾപൊടി
  • ഉപ്പ്
  • വെള്ളം

തയാറാക്കുന്ന വിധം

സ്റ്റൗ കത്തിച്ച് ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കായവും കടുകും ഇട്ട് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി എന്നിവ ഇട്ട് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക അതിനു ശേഷം മുളകുപൊടി, ഉലുവ, മഞ്ഞൾപൊടി, ഉപ്പ് എന്നിവ മിക്സ് ചെയ്ത് ഇതിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് തിളച്ചു കഴിയുമ്പോൾ ഇതു മൺചട്ടിയിലേക്ക് മാറ്റി വീണ്ടും ഒന്നു കൂടി തിളപ്പിക്കുക. തിളച്ചു വരുന്ന അരപ്പിലേക്കു മത്തികഷ്ണങ്ങൾ ഇട്ട് അടച്ചു വച്ച് വേവിക്കുക. ഇടയ്ക്കു ചട്ടി ഒന്നു ചുറ്റിച്ചു കൊടുക്കുക. ചാറൊക്കെ നല്ലതുപോലെ വറ്റി എണ്ണ തെളിഞ്ഞു ആവശ്യത്തിനു വേവാകുമ്പോൾ തീ ഓഫ് ചെയ്തു അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക. മത്തിക്കറി റെഡി.

∙മാങ്ങാ ചമ്മന്തി

ചേരുവകൾ

  • പച്ചമാങ്ങ
  • ഇഞ്ചി  (മാങ്ങാ ഇഞ്ചി)
  • കറിവേപ്പില
  • വറ്റൽ മുളക് 
  • തേങ്ങ ചിരകിയത് 
  • ചെറിയുള്ളി
  • വാളൻ പുളി
  • ഉപ്പ്

തയാറാക്കുന്ന വിധം 

ആദ്യം വറ്റൽ മുളക് ഒരു മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക അതിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ മാങ്ങ, മാങ്ങാ ഇഞ്ചി, ഉപ്പ്, ചെറിയുള്ളി, കറിവേപ്പില, പുളി, തേങ്ങ ചിരകിയത് എന്നിവ ചേർത്ത് അരച്ചെടുക്കുക. ചമ്മന്തി റെഡി.

കപ്പ വേവിച്ചത്

ചേരുവകൾ

  • കപ്പ
  • തേങ്ങ ചിരകിയത്
  • കാന്താരി
  • െചറിയുള്ളി
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • കറിവേപ്പില

തയാറാക്കുന്ന വിധം 

കപ്പ ചെറുതായി കൊത്തി അരിഞ്ഞ് വൃത്തിയായി കഴുകി ചൂടു വെള്ളത്തിലേക്ക് ഇട്ട് വേവിച്ച് ഊറ്റി അതിലേക്ക് ചിരകിയ തേങ്ങയും ചെറിയുള്ളിയും കാന്താരിയും കറിവേപ്പിലയും ഉപ്പും അൽപം മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. കപ്പ വേവിച്ചത് റെഡി.

English Summary : Boiled tapioca with spicy sardines curry is a match made in culinary heaven. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA