ADVERTISEMENT

എളുപ്പത്തിൽ തയാറാക്കാവുന്ന കോക്കനട്ട് റൈസ്, ലെമൺ റൈസ് രുചികൾ പരിചയപ്പെടാം.

കോക്കനട്ട് റൈസ്

  • ബസ്മതി റൈസ് - 1/2 കപ്പ്‌
  • തേങ്ങ ചിരകിയത് - 1/4 കപ്പ്‌
  • കടുക് - 1 ടീസ്പൂൺ
  • മുളക്‌ - 1
  • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
  • കടലപരിപ്പ് - 1 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് - 6
  • ഇഞ്ചി - 2 ടീസ്പൂൺ
  • പച്ചമുളക് - 2
  • കായത്തിന്റെ പൊടി - 1/4 ടീസ്പൂൺ
  • കറിവേപ്പില
  • വെളിച്ചെണ്ണ - 2 ടീസ്പൂൺ
  • ഉപ്പ്‌ - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • അരി 15 മിനിറ്റു വെള്ളത്തിൽ കുതിർത്തതിനു ശേഷം ഉപ്പ് ചേർത്ത് വേവിക്കുക.
  • ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ഇടുക. കടുക്‌ പൊട്ടിയാൽ ഉഴുന്നുപരിപ്പ്, കടല പരിപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. കായത്തിന്റെ പൊടി ആവശ്യത്തിനു ചേർക്കാം.
  • അണ്ടിപ്പരിപ്പ് ചേർത്ത് കളർ മാറുമ്പോൾ തേങ്ങയും കറിവേപ്പിലയും ഇട്ട് വഴറ്റുക. വാങ്ങിവച്ചതിനു ശേഷം റൈസ് ഇട്ട് നന്നായി യോജിപ്പിക്കുക. കോക്കനട്ട് റൈസ് തയാർ.

ലെമൺ റൈസ്

  • ബസ്മതി റൈസ് –  1/2 കപ്പ്‌
  • നാരങ്ങാ – 1 പകുതി
  • കടുക് – 1 ടീസ്പൂൺ
  • മുളക്‌ – 1
  • ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
  • കടലപ്പരിപ്പ് – 1 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് – 6
  • ഇഞ്ചി – 2 ടീസ്പൂൺ
  • പച്ചമുളക് – 2
  • കായത്തിന്റെ പൊടി – 1/4 ടീസ്പൂൺ
  • കറിവേപ്പില
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • റൈസ് 15 മിനിറ്റു വെള്ളത്തിൽ കുതിർത്തതിനു ശേഷം ഉപ്പു ചേർത്ത് വേവിക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക് ഇടുക. 
  • കടുകു പൊട്ടിയാൽ ഉഴുന്നു പരിപ്പ്, കടലപ്പരിപ്പ് എന്നിവ ചേർത്ത് വഴറ്റുക. 
  • ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. 
  • ആവശ്യത്തിനു കായത്തിന്റെ പൊടിയും ചേർക്കാം.
  • ഇതിലേക്കു അണ്ടിപ്പരിപ്പ് ചേർത്ത് കളർ മാറുമ്പോൾ കറിവേപ്പിലയും ഇട്ട് വഴറ്റുക.
  • വാങ്ങിവച്ചതിനു ശേഷം റൈസും നാരങ്ങാനീരും ചേർത്തു നന്നായി യോജിപ്പിക്കുക, ലെമൺ റൈസ് തയാർ.

 

English Summary : Easy tasty lunch ideas for the office.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com