ADVERTISEMENT

കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നുന്ന ചായ അല്ലേ?പല തരത്തിലുള്ള ചായകൾ കുടിക്കുന്നവരാണ് നാം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഇഞ്ചി ചായ, ലെമൺ ടീ, പലതരം ഹെർബൽ ചായകൾ അങ്ങനെ തീരാത്ത ഒരു പട്ടിക തന്നെയുണ്ടാകും ചായയുടെ കണക്കെടുത്താൽ. നീല ശംഖുപുഷ്പത്തിൽ നിന്ന് ഉണ്ടാക്കുന്ന നീല ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ? 

എന്താണ് ഈ ബ്ലൂ ടീ 

ശംഖുപുഷ്പ്പത്തിൽ നിന്ന് ഉണ്ടാക്കുന്നതാണ് ഈ നീലച്ചായ. കഫീൻ  അടങ്ങിയിട്ടില്ലാത്ത ഔഷധച്ചായ ആയിട്ടാണ്  നീലച്ചായയെ കണ്ടുവരുന്നത്. ചില  രാജ്യങ്ങളിൽ ഇത് തണുപ്പിച്ച് തേനും നാരങ്ങയും ചേർത്ത് ലെമണേഡ‌്  രൂപത്തിലും ഉപയോഗിക്കാറുണ്ട്. ആരേയും മയക്കുന്ന  നിറം തന്നെയാണ് നീലച്ചായയുടെ ഹൈലൈറ്റ്.  

നീലച്ചായ (ശംഖുപുഷ്പം ചായ)

ആവശ്യമുള്ള സാധനങ്ങൾ

• വെള്ളം – ഒരു കപ്പ്
• ശംഖുപുഷ്പം – 6 -10എണ്ണം
• തേൻ അല്ലെങ്കിൽ / പഞ്ചസാര/ പനം  കൽക്കണ്ട്  – രണ്ടു ടീസ്പൂൺ.- ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ഒരു കപ്പ് വെള്ളം തിളപ്പിച്ചു  അതിൽ കഴുകി വൃത്തിയാക്കിയ ശംഖുപുഷ്പം ഇട്ട് ഇറക്കിവയ്ക്കുക. വെള്ളം നീല നിറം ആയാൽ പൂവ് എടുത്തു മാറ്റി തേൻ ചേർത്ത് കുടിക്കാം. 

നീലച്ചായയുടെ ഔഷധ ഗുണങ്ങൾ 

ശംഖുപുഷ്പം ചേർത്ത ഈ ചായയ്ക്കു മാനസിക സമ്മർദ്ദം അകറ്റുവാനുള്ള പ്രത്യേക ഗുണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു,  ദിവസം മുഴുവൻ ഊർജ്ജസ്വലമായും സന്തോഷത്തോടെയും നിൽക്കാൻ ഈ ചായ കുടിക്കുന്നത് സഹായിക്കും.

പ്രകൃതിദത്ത  പാനീയമായതിനാൽ ശരീരത്തിലെ ജലത്തിന്റെ ഭാരം കുറയ്ക്കാനും മൂത്രത്തിലൂടെ ശരീരത്തിലെ  വിഷാംശങ്ങൾ പുറത്തേക്ക് കളയുവാനും  നീല ചായ കുടിക്കുന്നത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നീല ചായ സഹായിക്കും.

English Summary : Butterfly Pea Flower Tea.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com