ADVERTISEMENT

ബേക്കഡ് ചിക്കൻ ടാക്കിറ്റോസ്, വളരെ രുചികരമായ ഒരു മെക്സിക്കൻ വിഭവമാണ്. ചിക്കൻ, സൽസ, ചീസ് എന്നിവ ചേർന്നാണ് ഫില്ലിങ്. 

ടോർട്ടിലയ്ക്കുള്ള ചേരുവകൾ:

  • മൈദ - 250 ഗ്രാം
  • ബേക്കിങ് പൗഡർ - ½ ടീസ്പൂൺ
  • ഉപ്പ് - ½ ടീസ്പൂൺ
  • പാൽ - ആവശ്യത്തിന്
  • വെജിറ്റബിൾ ഓയിൽ  - 2 ടേബിൾസ്പൂൺ 

സൽസയ്ക്കുള്ള ചേരുവകൾ:

  • തക്കാളി (പഴുത്തത്) - 2 ഇടത്തരം വലുപ്പം 
  • സവാള - 1
  • പച്ചമുളക് - 1
  • മല്ലിയില - ഏകദേശം ഒരു പിടി
  • വെളുത്തുള്ളി അല്ലി - 3 എണ്ണം
  • ജീരകപ്പൊടി - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കുരുമുളകുപൊടി - ½ ടീസ്പൂൺ
  • നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ

ഫില്ലിങ്ങിന്:

  • വേവിച്ച് ചെറുതായി ചീന്തിയ ചിക്കൻ - 2 കപ്പ്
  • (ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വേവിച്ചത്)
  • ചീസ് - മുകളിൽ വിതറാൻ

തയാറാക്കുന്ന വിധം:

  • ഒരു പാത്രത്തിലേക്ക് മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്തു കൊടുത്തശേഷം ഒന്ന് ഇളക്കി എടുക്കാം.
  • ഇനി പാലും ഓയിലും ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ മൃദുവായി കുഴച്ചെടുക്കുക.
  • മാവ് തുല്യ വലുപ്പമുള്ള ഉരുളകളാക്കിയശേഷം ഒരു കിച്ചൺ ടവൽ കൊണ്ട് 15 മിനിറ്റ് മൂടിവയ്ക്കാം.
  • ഇനി ഇത് കനം കുറച്ച് പരത്തി എടുക്കാം, അതിനു ശേഷം ചൂടായ തവയിൽ രണ്ടുവശവും വേവിച്ചെടുത്താൽ ടോർട്ടില തയാറായി കഴിഞ്ഞു.
  • ഇനി സൽസ ഉണ്ടാക്കുവാനായി മിക്സിയുടെ ഒരു ജാർ എടുത്ത് അതിലേക്ക് തക്കാളി, സവാള, പച്ചമുളക്, മല്ലിയില, വെളുത്തുള്ളി, നല്ലജീരകം പൊടിച്ചത്, ഉപ്പ്, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്തു കൊടുക്കാം. ഇതൊന്ന് അടിച്ചെടുക്കാം, നന്നായി അരയ്ക്കേണ്ട ആവശ്യമില്ല. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ചശേഷം മാറ്റി വയ്ക്കാം.
  • ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ഇട്ട് വേവിച്ച ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി ഒന്നു ചീന്തി എടുക്കാം, ഇതിലേക്കു തയാറാക്കി വച്ച സൽസ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
  • ഇനി ഈ ഫില്ലിങ് നേരത്തെ തയാറാക്കിവച്ച ടോർട്ടിലാസിന്റെ ഉള്ളിൽ ഒരു വശത്ത് പരത്തി കൊടുത്തശേഷം അതിനു മുകളിലേക്ക് ചീസ് ഗ്രേറ്റ് ചെയ്തിട്ട് ചുരുട്ടി എടുക്കാം.
  • എല്ലാം ഇങ്ങനെ ചെയ്തെടുത്ത ശേഷം അലുമിനിയം ഫോയിൽ ഇട്ട ഒരു ബേക്കിങ്ങ് ട്രേയിലേക്ക് വച്ചു കൊടുക്കാം. ഓരോന്നിന്റെയും മുകളിൽ ഓയിൽ ബ്രഷ് ചെയ്തു കൊടുക്കണം.
  • ഇനി ഇത് പ്രീഹീറ്റ് ചെയ്ത അവ്നിൽ 160 ഡിഗ്രി ചൂടിൽ 15 മിനിറ്റ് നേരം ബേക്ക് ചെയ്തെടുക്കാം.
  • ബേക്ക്ഡ് ചിക്കൻ ടാക്കിറ്റോസ് തയാറായിക്കഴിഞ്ഞു. ചെറുതായൊന്ന് ചൂടാറിയാൽ മയോനൈസ് അല്ലെങ്കിൽ ഏതെങ്കിലും എരിവുള്ള സോസ് മുക്കി കഴിക്കാം.

English Summary : Baked chicken taquitos, mexican dish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com