ADVERTISEMENT

ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ചിക്കൻ വിഭവങ്ങളിൽ തന്നെ എല്ലാ ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് ചിക്കൻ ഫ്രൈ. ഏറ്റവും എളുപ്പത്തിൽ അധികം എണ്ണ ചേർക്കാതെ അതീവ രുചികരമായ ചിക്കൻ ഫ്രൈ തയാറാക്കാം.

 

ചേരുവകൾ

  • ചിക്കൻ - ഒരുകിലോഗ്രാം
  • ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂൺ
  • വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - ഒരു ടേബിൾസ്പൂൺ
  • മല്ലിപ്പൊടി -  അര ടേബിൾസ്പൂൺ
  • ഗരംമസാല - ഒരു ടീസ്പൂൺ
  • ജീരകപ്പൊടി - അര ടീസ്പൂൺ 
  • തൈര് - രണ്ട് ടേബിൾ സ്പൂൺ
  • തക്കാളി സോസ് - രണ്ട് ടേബിൾസ്പൂൺ
  • നാരങ്ങാനീര് - ഒരു ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - 2-3 ടേബിൾ സ്പൂൺ
  • മല്ലിയില അരിഞ്ഞത് -  കാൽ കപ്പ്
  • പച്ചമുളക് - 4

 

തയാറാക്കുന്ന വിധം

  • ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക.
  • രണ്ടു മുതൽ 12 വരെയുള്ള ചേരുവകൾ ചിക്കനിൽ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂർ വയ്ക്കുക. 
  • തലേദിവസം തന്നെ പുരട്ടി ഫ്രിജിൽ വച്ചിരുന്നാൽ രുചി കൂടും.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് മുതൽ മൂന്ന് ടേബിൾസ്പൂൺ വരെ എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഇളക്കുക.
  • അടച്ചു വച്ച് ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക.
  • ചിക്കനിലെ വെള്ളം വറ്റി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ മല്ലിയിലയും നീളത്തിൽ അരിഞ്ഞ പച്ചമുളകും ചേർക്കുക.
  • ചെറിയ തീയിൽ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കണം.
  • രുചികരമായ ബാച്ചിലർ ചിക്കൻ ഫ്രൈ തയാർ.

 

English Summary : Bachelor's special chicken fry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com