ADVERTISEMENT

തക്കാളി ചമ്മന്തി രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • സവാള – 3
  • തക്കാളി – 4
  • ജീരകം – 1 ടീസ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • കായത്തിന്റെ പൊടി – 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി –  1/2 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
  • പച്ചമുളക് – 4
  • ഇഞ്ചി – ഒരു വലിയ കഷ്ണം
  • ഉപ്പ് – പാകത്തിന്
  • എണ്ണ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ഇടുക. പൊട്ടിയതിനു ശേഷം കടുക് ചേർക്കുക.
  • ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തു വാടി വരുമ്പോൾ സവാള ചേർക്കുക. 
  • സവാള വഴന്നു വരുമ്പോൾ തക്കാളി ചേർക്കുക.
  • അതിനു ശേഷം പൊടികൾ എല്ലാം ചേർത്ത് നന്നായി വഴന്നു വന്നതിനു ശേഷം ഓഫ്‌ ചെയ്ത് തണുത്തതിനു ശേഷം അരച്ചെടുത്താൽ തക്കാളി ചട്നി തയാർ.

English Summary : Tomato chutney, best combination for dosa,idli and rice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com