മസാലയുടെ എരിപൊരി രുചി ഉള്ളിൽ നിറച്ച സമോസ ആർക്കാണ് ഇഷ്ടമല്ലാത്തത്.
ചേരുവകൾ
- ചിക്കൻ - 500 ഗ്രാം ( ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിച്ച് എടുത്തത് )
- സമോസ ഷീറ്റ് - 15 എണ്ണം
- സവാള - 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
- മാഗി ടേസ്റ്റ് മേക്കർ - 1 എണ്ണം
- കറിവേപ്പില - 1 തണ്ട്
- പച്ചമുളക് - 3 എണ്ണം
- ഓയിൽ വഴറ്റാൻ - 3 ടേബിൾസ്പൂൺ
- ഓയിൽ - വറുക്കാൻ ആവശ്യത്തിന്
- ഉപ്പ് - പാകത്തിന്
- മൈദ പേസ്റ്റ് - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം തന്നെ മസാല തയാറാക്കാൻ ഒരു ഫ്രൈയിങ് പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് ചൂടായതിനു ശേഷം അതിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം. ശേഷം ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിച്ച ചിക്കൻ ചേർത്ത് ഇളക്കിയെടുക്കാം..
ഇനി സമോസ ഷീറ്റ് ത്രികോണാകൃതിയിൽ മടക്കിയതിൽ മസാല വച്ച് വീണ്ടും മടക്കാം.
ഓരോന്നും മടക്കിയെടുത്ത ശേഷം ഓയിലിൽ വറുത്തെടുക്കാം.
English Summary : Samosa is an iconic Indian snack that is usually made with delicious fillings.