കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഒരു വൈറ്റ് സോസ് പാസ്ത

HIGHLIGHTS
  • ഇറ്റലിയുടെ സൗന്ദര്യവും രുചിയുമാണു പാസ്ത
white-sauce-pasta
SHARE

ഇറ്റലിയുടെ സൗന്ദര്യവും രുചിയുമാണു പാസ്ത. പിന്നെ രുചിയുടെ വൻകരകൾ കീഴടക്കി ലോകമെങ്ങുമെത്തി. ഇപ്പോൾ നമ്മുടെ നാട്ടിലും പരിചിത മെനുവിൽ പാസ്തയുണ്ട്.

ചേരുവകൾ

  • പാസ്ത – 200 ഗ്രാം
  • ഉപ്പ്‌ – ആവശ്യത്തിന്
  • എണ്ണ – 1 ടീസ്പൂൺ
  • വെള്ളം
  • സവാള – 1
  • വെളുത്തുള്ളി – 1 ടീസ്പൂൺ
  • കാരറ്റ് – 1
  • സ്വീറ്റ് കോൺ – 1/2 കപ്പ്‌
  • കുരുമുളകുപൊടി – 1 ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്

സോസ്

  • ബട്ടർ – 6 ടേബിൾ സ്പൂൺ
  • മൈദ – 6 ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി – 1 ടീസ്പൂൺ
  • സീസനിങ് – 1 ടേബിൾ സ്പൂൺ
  • മുളകുചതച്ചത് – 1 ടേബിൾ സ്പൂൺ
  • പാൽ – 2 കപ്പ്‌
  • ഉപ്പ്‌ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തിളച്ച വെള്ളത്തിൽ ഉപ്പും എണ്ണയും പാസ്തയും ഇട്ട് വേവിച്ചു വെള്ളം കളഞ്ഞു വയ്ക്കുക.

ഒരു ഫ്രൈയിങ് പാനിൽ വെണ്ണ ഇട്ട് ചൂടായതിനു ശേഷം വെളുത്തുള്ളി ഇട്ടു വഴറ്റുക. സവാള ഇടുക. ബാക്കിയുള്ള പച്ചക്കറികളും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് വഴറ്റി വാങ്ങുക.

ഒരു ഫ്രൈയിങ് പാനിൽ വെണ്ണ ഇട്ടു ചൂടായാൽ മൈദ ചേർത്തു വഴറ്റി പച്ച സ്വാദ് മാറിയാൽ പാൽ ഒഴിച്ച് കുറുകി വരുമ്പോൾ കുരുമുളക്, സീസനിങ്, ഉപ്പ്‌, മുളകു ചതച്ചത് എന്നിവ ചേർത്ത് അതിന്റെ ഒപ്പം പച്ചക്കറിയും പാസ്തയും ചേർത്ത് നന്നായി യോജിപ്പിച്ചു വാങ്ങുക. വൈറ്റ് സോസ് പാസ്ത തയാർ.

English Summary : Easy tasty lunch box recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA