ADVERTISEMENT

മധുരം ഇഷ്ടമല്ലാത്ത കുട്ടികളുണ്ടാവില്ല. വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു പലഹാരമാണ് അവൽ കട്ട്ലറ്റ്. അവലും ഏത്തപ്പഴവും മുട്ടയും ചേരുന്നതു കൊണ്ട് ആരോഗ്യഗുണങ്ങളും ഏറെയാണ്. കഴിക്കാൻ നല്ല രുചിയുമാണ്.

ചേരുവകൾ

  • അവൽ - ഒരു കപ്പ്
  • മുട്ട - ഒന്ന്
  • തേങ്ങ ചിരകിയത് - അര കപ്പ്
  • പഞ്ചസാര - കാൽ കപ്പ്
  • ഏത്തപ്പഴം - ഒന്ന്
  • പാൽ - കാൽ കപ്പ്
  • ഗോതമ്പുപൊടി - കാൽ കപ്പ്
  • ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • അവൽ, മുട്ട, പഞ്ചസാര, തേങ്ങ, ഏലയ്ക്കാപ്പൊടി  ഇവ യോജിപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഏത്തപ്പഴവും പാലും ചേർത്ത് ഒന്നുകൂടി ഇളക്കി അടച്ചു വച്ച് അര മണിക്കൂർ മാറ്റി വയ്ക്കുക.
  • അരമണിക്കൂർ കൊണ്ട് അവൽ നന്നായി കുതിർന്നു കിട്ടും. ഇതിലേക്ക് ഗോതമ്പു പൊടി ചേർത്ത് നന്നായി കുഴച്ചെടുക്കുക.
  • തയാറാക്കിയ മാവ് കട്ട്ലറ്റ് ഷേപ്പിൽ ഉരുട്ടിയെടുക്കുക.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.

English Summary : Aval Cutlet,  made using flattened rice could be enjoyed as a filling snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com