ADVERTISEMENT

ആരോഗ്യഗുണങ്ങൾ ധാരാളമുള്ള ലേഹ്യം, പ്രസവ രക്ഷയ്ക്ക് വീട്ടിൽ എളുപ്പത്തിൽ ഒരുക്കാം.

 

ചേരുവകൾ

  • ചെറിയ ഉള്ളി - 2 കിലോഗ്രാം
  • ഉള്ളി ലേഹ്യത്തിനായുള്ള മരുന്നു (കടയിൽ കിട്ടും )- വെള്ളത്തിൽ കുതിർക്കുക (അതിലെ ഉണക്ക ചുക്കും മഞ്ഞളും മാറ്റി വയ്ക്കണം )
  • ശർക്കര - ഒരു വലിയ ഉണ്ട
  • തേങ്ങാപ്പാൽ - രണ്ടു തേങ്ങയിൽ നിന്ന്
  • നല്ലെണ്ണ - 1/2 ലിറ്റർ
  • നെയ്യ് - 1/2 ലിറ്റർ 

 

തയാറാക്കുന്ന വിധം

  • ചെറിയ ഉള്ളി വെള്ളം ചേർക്കാതെ പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക.
  • ശർക്കര കുറച്ച് വെള്ളം ചേർത്ത് ഉരുക്കി എടുക്കുക.
  • ഒരു ഉരുളിയിൽ ശർക്കരപ്പാനി അരിച്ചു ഒഴിക്കുക, ഇതിലേക്കു കുഞ്ഞുള്ളി വേവിച്ചത് ചേർക്കുക.
  • കുതിർത്ത ഉള്ളി ലേഹ്യം മരുന്നു തേങ്ങാപ്പാൽ ചേർത്ത് അരച്ച് ഉരുളിയിലേക്ക് ഒഴിക്കുക, ബാക്കി തേങ്ങാപ്പാലും.
  • ഇടത്തരം തീയിൽ തുടരെ ഇളക്കുക.
  • കുറുകാൻ തുടങ്ങുമ്പോൾ ഇതിലേക്കു ഉണക്ക ചുക്കും മഞ്ഞളും പൊടിച്ചു ചേർക്കുക.
  • ഇതിലേക്കു നല്ലെണ്ണ കുറേശ്ശേ ചേർത്തിളക്കുക. അതിനു ശേഷം നെയ്യും കുറേശ്ശേ ചേർത്ത് ഇളക്കുക.
  • നന്നായി കുറുകി നിറം മാറി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ്‌ ചെയ്യുക.
  • ചൂടാറിയ ശേഷം പാത്രത്തിൽ അടച്ചു വയ്ക്കാം. പ്രസവ ശേഷം രണ്ടു നേരം ഓരോ വലിയ ടേബിൾസ്പൂൺ വീതം ഉള്ളി ലേഹ്യം കഴിക്കുക. വിളർച്ച മാറാൻ നല്ലതാണ്.

 

English Summary : The shallots lehyam is mainly used as a medicine to relax the woman’s body after delivery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com