ADVERTISEMENT

സ്വാദിഷ്ടമായ ഒരു സാൻവിച്ച്, റിബൺ സാൻവിച്ച് അഥവാ റെയിൻബോ സാൻവിച്ച്, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും രുചി.

ചേരുവകൾ:
ബ്രഡ് കഷ്ണങ്ങൾ - 8
ബട്ടർ - ആവശ്യത്തിന്

ഗ്രീൻ ചട്നി:
ചേരുവകൾ:
ചിരകിയ തേങ്ങ - 1/2 കപ്പ്
മല്ലിയില - 1/2 കപ്പ്
പച്ചമുളക് - 2
വെളുത്തുള്ളി - 2 അല്ലി
നാരങ്ങാനീര് - 1 ടീ സ്പൂൺ
വെള്ളം - 2 ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്

കാരറ്റ് സ്പ്രെഡ്
ചേരുവകൾ:
കാരറ്റ് - 1
ചീസ് സ്പ്രെഡ് - 1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി - 1/8 ടീ സ്പൂൺ
ഉപ്പ് - പാകത്തിന്

ബീറ്റ്റൂട്ട് സ്പ്രെഡ്
ചേരുവകൾ:
ബീറ്റ്റൂട്ട് - 1
പച്ചമുളക് - 1
ഉപ്പ് - പാകത്തിന്
ചീസ് സ്പ്രെഡ് - 1 ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം:

  • കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ആവിയിൽ  വേവിച്ചശേഷം തണുക്കാൻ വയ്ക്കുക.
  • ഗ്രീൻ ചട്നിക്ക് ആവശ്യമായ ചേരുവകൾ ചേർത്ത് നല്ലതുപോലെ അരച്ച് മാറ്റിവയ്ക്കുക.
  • ആവിയിൽ വേവിച്ച കാരറ്റ്  മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക.
  • ശേഷം ഒരു പാത്രത്തിലേക്കു മാറ്റി   കുരുമുളകുപൊടി, പാകത്തിന് ഉപ്പ്,  ചീസ് സ്പ്രെഡ്  എന്നിവ ചേർത്തു നല്ലതുപോലെ യോജിപ്പിച്ച് വയ്ക്കുക.
  • വേവിച്ച ബീറ്റ്റൂട്ട് , പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ച ശേഷം ഒരു പാത്രത്തിലേക്കു മാറ്റുക.
  • ഒരു ടേബിൾ സ്പൂൺ  ചീസ് സ്പ്രെഡ് ചേർത്തു നല്ലതുപോലെ യോജിപ്പിച്ച് വയ്ക്കുക.
  • 4 ബ്രഡ് കഷ്ണങ്ങൾ എടുക്കുക, മൂന്നെണ്ണത്തിൽ ബട്ടർ പുരട്ടി വയ്ക്കുക.
  • ബട്ടർ പുരട്ടാത്ത ബ്രഡ് കഷ്ണത്തിൽ ആവശ്യത്തിന് ഗ്രീൻ ചട്നി തേയ്ക്കാം.
  • ബട്ടർ തേച്ച  ബ്രഡ് കൊണ്ട് അടയ്ക്കുക.
  • അതിനു മുകളിലായി കാരറ്റ് സ്പ്രെഡ് ചേർക്കുക.
  • വീണ്ടും ബട്ടർ ചേർത്ത ബ്രഡ് കൊണ്ട് അടയ്ക്കുക.
  • അതിനുമുകളിലായി ബീറ്റ്റൂട്ട് സ്പ്രെഡ് ചേർത്ത ശേഷം 
  • ബട്ടർ പുരട്ടിയ  സ്ലൈസ് കൊണ്ട് അടയ്ക്കുക.
  • ബ്രഡിന്റെ അരിക്  മുറിച്ചശേഷം സാൻവിച്ച് ഇഷ്ടമുള്ള   ആകൃതിയിൽ മുറിച്ചെടുക്കാം.

English Summary : Carrots are storehouses of vitamins, minerals, and fibres as well.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com