ADVERTISEMENT

പോഷക സമൃദ്ധമായ പ്രാതലിലൂടെ ഒരു ദിവസത്തിന് തുടക്കം കുറിക്കാം. ഞൊടിയിടയിൽ കറുത്ത് പോയ പഴവും ഓട്സും ചേർത്ത് ഒരു അപ്പം. ഓട്‌സിൽ ഡയറ്ററി ഫൈബർ മറ്റു പല ധാന്യങ്ങളേക്കാളും കൂടുതൽ അടങ്ങിയിരിക്കുന്നു, കൂടാതെ  കൊളസ്ട്രോൾ കുറക്കാനും സഹായിക്കുന്നു.പഴുത്തു കറുത്തു പോയ പഴത്തിൽ ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. ഹൃദയ സംബദ്ധമായ അസുഖങ്ങൾക്കും രക്തക്കുറവിനും ഇത് ഉത്തമം. തയാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

ചേരുവകൾ

•ഓട്സ് - 1 കപ്പ് (ഡ്രൈ റോസ്റ്റ്)
•പഴം - 4
•മുട്ട - 1
•ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
•പഞ്ചസാര - 2 ടേബിൾസ്പൂൺ
•ചെറുചൂടുള്ള പാൽ - 1, 3/4 കപ്പ്
•യീസ്റ്റ് - 1/2 ടീസ്പൂൺ
•ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ഒരു ഫ്രൈയിങ് പാനിൽ ഒരു കപ്പ് ഓട്സ് ഇട്ട് ചെറിയ തീയിൽ വറുത്തെടുക്കുക. 

ശേഷം മിക്സിയുടെ ഒരു ജാറിലേക്കു ചെറുതായി അരിഞ്ഞ പഴം, നേരത്തെ വറുത്തു വച്ച ഓട്സ്, 1 മുട്ട, 1 കപ്പ് ചെറുചൂടുള്ള പാൽ, 1 ടീസ്പൂൺ ഏലയ്ക്കാപ്പൊടി, 2 ടേബിൾസ്പൂൺ പഞ്ചസാര, 1/2 ടീസ്പൂൺ യീസ്റ്റ്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി  അരച്ചെടുക്കുക. ആവശ്യമെങ്കിൽ കൂടുതൽ പാൽ ചേർക്കാം.

ഒരു പാത്രത്തിലേക്ക് ഇത് മാറ്റി നന്നായി ഇളക്കുക.

10-15 ‌ മിനിറ്റിനു ശേഷം  ചെറിയ തീയിൽ അപ്പം ചുട്ടെടുക്കുക. 

English Summary : Instant oats appam, healthy breakfast recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com