ഗുണങ്ങൾ ഏറെയുള്ള എ ബി സി ജ്യൂസ്, ഒരു ഗ്ലാസിൽ കൂടുതൽ വേണ്ട!

HIGHLIGHTS
  • ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്
abc-juice
SHARE

വൈറ്റമിൻസ് ധാരാളം അടങ്ങിയ ഹെൽത്തി ജ്യൂസ്, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്. വിട്ടിൽ എളുപ്പത്തിൽ തയാറാക്കാം. ദിവസവും ഒരു ഗ്ലാസിൽ കൂടുതൽ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ചേരുവകൾ 

  • ആപ്പിൾ  - 1 
  • ബീറ്റ്റൂട്ട്  - ഒന്നിന്റെ പകുതി 
  • കാരറ്റ്  - 1 
  • തേൻ 
  • തണുത്ത വെള്ളം 

തയാറാക്കുന്ന വിധം 

  • ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്  എന്നിവ കഴുകി തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
  • ഒരു മിക്സിയുടെ ജാറിലേക്കു  മുറിച്ചെടുത്ത ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയും മധുരത്തിനാവശ്യമായ  തേനും വെള്ളവും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഹെൽത്തി  എ ബി സി ജ്യൂസ് തയാർ.

ശ്രദ്ധിക്കാൻ

ചെറിയൊരു ഇഞ്ചി കഷ്ണം കൂടി ചേർത്ത് അടിച്ചെടുത്താൽ ഗ്യാസ് ട്രബിളിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാം.

English Summary : A miracle drink to enhance skin complexion, reduce wrinkles...etc.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA