രസകാളൻ, ഗുരുവായൂർ അമ്പലത്തിലെ സ്പെഷൽ രുചിക്കൂട്ട്

HIGHLIGHTS
 • പരമ്പരാഗത രുചിക്കൂട്ടിലൊരുക്കാം രസകാളൻ
rasakaalan
SHARE

ഗുരുവായൂർ അമ്പലത്തിലെ പ്രശസ്തമായ രസകാളൻ രുചിക്കൂട്ടൊരുക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

 • മത്തൻ - കാൽ കിലോ ചെറുതായി അരിഞ്ഞത്
 • കുമ്പളങ്ങ - കാൽ കിലോ ചെറുതായി അരിഞ്ഞത്
 • പച്ചമുളക് - 2 എണ്ണം നീളത്തിൽ അരിഞ്ഞത്
 • തേങ്ങ - അര കപ്പ്
 • ജീരകം - ഒരു സ്പൂൺ
 • പച്ചമുളക് - 2 എണ്ണം
 • തൈര് - ഒരു കപ്പ്‌
 • മോര് -  ഒരു കപ്പ്‌
 • ഉപ്പ് - ആവശ്യത്തിന്
 • മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
 • കുരുമുളകുപൊടി - കാൽ സ്പൂൺ
 • ചുവന്ന മുളകുചതച്ചത് - 3 സ്പൂൺ
 • കറി വേപ്പില - 2 തണ്ട് ജീരകപ്പൊടി - 1 സ്പൂൺ
 • വെണ്ണ - ഒരു സ്പൂൺ
 • കടുക് - 1 സ്പൂൺ

തയാറാക്കുന്ന വിധം

 • ഒരു പാത്രത്തിലേക്കു മത്തൻ, കുമ്പളങ്ങ, പച്ചമുളക്, മോര്, ചതച്ച ചുവന്ന മുളക്, കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്തു നന്നായി വേവിച്ച് എടുക്കുക.
 • തേങ്ങ, പച്ചമുളക്, ജീരകം, രണ്ട് സ്പൂൺ തൈര് എന്നിവ ചേർത്തു നന്നായി അരച്ച് എടുക്കുക.
 • വേവിച്ച പച്ചക്കറിയിലേക്ക് അരച്ച കൂട്ടും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. കുറുക്കിയ കറിയിലേക്കു കട്ട തൈരും ജീരകപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
 • ഒരു ചീന ചട്ടിയിൽ വെണ്ണ ചേർത്തു ചൂടാകുമ്പോൾ കടുക്, ചതച്ച ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്തു വറത്തു കറിയിലേക്ക് ഒഴിക്കാം.

English Summary : Rasakalan is a delicious and traditional dish, combo of a variety of vegetables.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS