പൊട്ടറ്റോ പപ്പടം, പാനി പൂരിയ്ക്കുള്ള പൂരി, ഫ്രൈയിംസ് എന്നിവ ഒരു തുള്ളി എണ്ണയോ എയർ ഫ്രൈയറോ ഇല്ലാതെ വറുത്തെടുക്കാം.
ചേരുവകൾ
- അടിക്കട്ടിയുള്ള ഒരു ചീനച്ചട്ടി
- നന്നായി കഴുകി വൃത്തിയാക്കിയ മണൽ - 4 കപ്പ്
തയാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലേക്ക് വൃത്തിയാക്കിയ മണൽ 4 കപ്പ് ഇട്ടു കൊടുത്തു നന്നായി ചൂടാക്കുക. മണൽ നന്നായി ചൂടായി വരുമ്പോൾ അതിലേക്കു ഫ്രൈയിംസ് ഇട്ടു കൊടുത്തു ഇളക്കുക. ചൂടുള്ള മണലിൽ ഇവ നന്നായി പൊന്തി വരും. വിവിധ തരത്തിൽ ഉള്ള ഡ്രൈ ആയ പൊട്ടറ്റോ പപ്പടം, ഫ്രൈയിംസ്, പാനി പൂരിയ്ക്കുള്ള പൂരി തുടങ്ങിയവ ഇങ്ങനെ വറുത്തെടുക്കാം.
English Summary : Oil-free fryums cooking tips that you can make in minutes.