ഓട്സ് ദോശ, ഏത് പ്രായക്കാർക്കും ദിവസവും കഴിക്കാം

HIGHLIGHTS
 • നാരുകൾ അടങ്ങിയ ഈ ഭക്ഷണം ഏത് പ്രായക്കാർക്കും ദിവസവും ഉപയോഗിക്കാം
oats-dosa
SHARE

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർ ദിവസവും ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ധാരാളം നാരുകൾ അടങ്ങിയ ഈ ഭക്ഷണം ഏത് പ്രായക്കാർക്കും ദിവസവും ഉപയോഗിക്കാം. ഹൃദയ പ്രശ്നങ്ങളുള്ളവർക്കും പ്രമേഹ രോഗികൾക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും എല്ലാം ഓട്സ് വളരെ നല്ലതാണ്. സാധാരണ അരി ഉപയോഗിച്ച് തയാറാക്കുന്ന മിക്ക പലഹാരങ്ങളും ഓട്സ് വച്ച് നമുക്ക് തയാറാക്കാം. മാവ് പുളിപ്പിക്കാൻ വയ്ക്കാതെ എളുപ്പത്തിൽ ഓട്സ് കൊണ്ട് ദോശയും തയാറാക്കാം.

ചേരുവകൾ

 • ഓട്സ് - ഒരു കപ്പ് 
 • റവ - കാൽ കപ്പ്
 • ഉപ്പ് - ആവശ്യത്തിന്
 • തൈര് - കാൽ കപ്പ്
 • വെള്ളം - ആവശ്യത്തിന്
 • ബേക്കിങ് സോഡ - കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

 • ഓട്സും റവയും മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
 • ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തൈരും ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി കലക്കി എടുക്കുക.
 • ഈ മാവ് അടച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക.
 • 15 മിനിറ്റിനുശേഷം മാവിന് കട്ടി കൂടുതൽ തോന്നുകയാണെങ്കിൽ അല്പം വെള്ളം കൂടി ചേർത്തു കൊടുക്കാം.
 • ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നന്നായി യോജിപ്പിക്കുക.
 • ഒരു ദോശക്കല്ല് ചൂടാക്കി ദോശ കനം കുറച്ചു പരത്തി ചുട്ടെടുക്കാം.
 • അൽപം എണ്ണയോ നെയ്യോ തടവിക്കൊടുത്താൽ രുചിയേറും.
 • ഇഷ്ടമുള്ള ചമ്മന്തി കൂട്ടി കഴിക്കാം.
 • തേങ്ങയും ശർക്കരയും യോജിപ്പിച്ച്  ഈ ദോശയുടെ ഉള്ളിൽ വച്ച് മടക്കി കഴിക്കാനും നല്ല രുചിയാണ്.

English Summary : Oats dishes are perfect for those who have cholesterol and high blood pressure.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS