ADVERTISEMENT

നല്ല കിടിലൻ ടേസ്റ്റിൽ  ഊണ് റെഡിയാക്കാം, മറ്റൊരു കറിയും ഉണ്ടാക്കി സമയം കളയണ്ട കറി വേണ്ടാത്ത ലഞ്ച്.

 

ചേരുവകൾ

  • പച്ചമാങ്ങ - 1 എണ്ണം 
  • പച്ചമുളക് - 2 എണ്ണം 
  • എണ്ണ - 2 സ്പൂൺ 
  • കടല പരിപ്പ് - 3 സ്പൂൺ 
  • ഉഴുന്നുപരിപ്പ് -3 സ്പൂൺ 
  • വറ്റൽ മുളക് - 3 എണ്ണം 
  • കായപ്പൊടി - 1/4 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് - 100 ഗ്രാം 
  • വേവിച്ച ചോറ് ( സോനാ മസൂരി അരി അല്ലെങ്കിൽ പുലാവിനുള്ള അരി ഉപയോഗിക്കാം ) - 1 കപ്പ്‌ 
  • കറിവേപ്പില - 2 തണ്ട് 
  • ഉപ്പ് - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം 

ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്കു ഒരു സ്പൂൺ കടുക് ചേർത്ത് ഒപ്പം പച്ചമുളക് കീറിയതും ചേർത്ത് ഇളക്കി ഒപ്പം കടല പരിപ്പും, ഉഴുന്നു പരിപ്പും ചേർത്ത് തീ കുറച്ചു വച്ചു ഒരു മിനിറ്റ് ഇളക്കി ഒന്ന് കളർ മാറുമ്പോൾ അതിലേക്കു കറിവേപ്പിലയും വറ്റൽ മുളകും ചേർത്തു കൊടുക്കാം. 100 ഗ്രാം അണ്ടി പരിപ്പും ചേർത്തു നന്നായി യോജിപ്പിക്കുക, ഇനി അതിലേക്കു ഗ്രേറ്റ്‌ ചെയ്തു വച്ച മാങ്ങാ ചേർത്തു കൊടുക്കാം ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്തു വീണ്ടും യോജിപ്പിക്കുക. മാങ്ങയുടെ ജലാംശം വന്നു തുടങ്ങുമ്പോൾ വേകിച്ചു വച്ച ചോറ് ചേർത്തു എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. ഒപ്പം ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. 

 

ഒത്തിരി പുളി ഇല്ലാത്ത പച്ചമാങ്ങ ചെറുതായി അരിഞ്ഞത് ( ഗ്രേറ്റ്‌ ചെയ്തും ഉപയോഗിക്കാം).

 

English Summary : Raw Mango Rice recipe also called as Mavinakayi Chitranna in Kannada is a spiced, tempered and tangy dish made with raw mangoes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com