ADVERTISEMENT

സ്ഥിരം ചപ്പാത്തി കഴിച്ചു മടുത്തവർക്കു പരീക്ഷിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് പഞ്ചാബി പറാത്ത. സാധാരണ ചപ്പാത്തി തയാറാക്കുന്നതിൽ നിന്നും കുറച്ച് വ്യത്യാസം മാത്രമേ ഉള്ളൂ ഇത് തയാറാക്കാൻ. ചപ്പാത്തിയെക്കാൾ മയവും മൃദുലതയും രുചിയും കൂടുതലാണ്.

 

ചേരുവകൾ

  • ഗോതമ്പുപൊടി - രണ്ട് കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • നെയ്യ് - രണ്ട് ടേബിൾസ്പൂൺ
  • വെള്ളം - ഒരു കപ്പ്

 

തയാറാക്കുന്ന വിധം

ഗോതമ്പുപൊടിയും ഉപ്പും നെയ്യും ചേർത്തു കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.

ഇതിലേക്ക് ഒരു കപ്പു വെള്ളം ഒഴിച്ചു നല്ല മയത്തിൽ കുഴച്ചെടുക്കുക.

തയാറാക്കിയ മാവിൽ അല്പം എണ്ണ മയം പുരട്ടി അടച്ച് ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

ഈ മാവ്  ചെറിയ ഉരുളകളാക്കുക.

അൽപം ഗോതമ്പുപൊടി വിതറി ചപ്പാത്തി പരത്തുന്നത് പോലെ വട്ടത്തിൽ പരത്തിയെടുക്കുക.ഇതിന് മുകളിൽ നെയ്യ് പുരട്ടുക. അൽപം ഗോതമ്പു പൊടി വിതറി രണ്ടായി  മടക്കുക. വീണ്ടും ഒന്നുകൂടി മടക്കി കോൺ ആകൃതിയിലാക്കാം.

ഇത് കനം കുറച്ച് വീണ്ടും പരത്തുക.

ഒരു ദോശക്കല്ല് ചൂടാക്കി സാധാരണ ചപ്പാത്തി ചുടുന്നത് പോലെ ചുട്ടെടുക്കാം. രണ്ടുവശത്തും ഓരോ സ്പൂൺ നെയ്യ് വീതം പുരട്ടി മൊരിച്ചെടുക്കുക.

ഇഷ്ടമുള്ള കറി കൂട്ടി കഴിക്കാം. കറി ഒന്നുമില്ലെങ്കിലും തനിയെ കഴിക്കാനും നല്ല രുചിയാണ്.

 

English Summary : Plain Punjabi paratha recipe for breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com