ADVERTISEMENT

ഓട്സ് കൊണ്ടു രുചികരമായ കൊഴുക്കട്ട. നല്ലൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കൂടിയാണ് ഈ  കൊഴുക്കട്ട. 

 

ചേരുവകൾ

  • ഓട്സ്                 -      1 കപ്പ്‌
  • റവ                     -  1 കപ്പ്‌
  • വെള്ളം               -  3 കപ്പ്‌
  • കായപ്പൊടി        -  1/2 ടീസ്പൂൺ
  • പച്ചമുളക്           -   3 എണ്ണം
  • തേങ്ങാക്കൊത്ത്    - 1/4 കപ്പ്‌
  • തേങ്ങ ചിരകിയത്-  1/4 കപ്പ്
  • നല്ലെണ്ണ              -   2 ടീസ്പൂൺ 
  • ഉപ്പ്                    -   ആവശ്യത്തിന്
  • കടുക്                -  1/2 ടീസ്പൂൺ
  • ഉഴുന്നു പരിപ്പ്      -   1 ടേബിൾ സ്പൂൺ
  • മുളകുപൊടി       -     1/2 ടീസ്പൂൺ 
  • കറിവേപ്പില         –    ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഓട്സ് ഒരു ഫ്രൈയിങ് പാനിൽ ഇട്ടു ചെറുതായി വറുത്തു മാറ്റുക. റവയും ഒന്ന് ചൂടാക്കി എടുക്കുക. ഒരു ചീനച്ചട്ടിയിൽ 3 കപ്പ്‌ വെള്ളം തിളപ്പിക്കുക. അതിലേക്കു കുറച്ചു പച്ചമുളക് ചെറുതായി അരിഞ്ഞതും ലേശം കായപ്പൊടിയും ഒരു ടീസ്പൂൺ നല്ലെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി തിളപ്പിക്കുക. 

തിളച്ചു വരുമ്പോൾ അതിലേക്കു റവയും ഓട്സും ചേർത്തു കട്ടപിടിക്കാതെ ഇളക്കി ചേർക്കുക. അതിലേക്കു തേങ്ങാക്കൊത്തും കുറച്ചു തേങ്ങാ ചിരകിയതും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു ടീസ്പൂൺ നല്ലെണ്ണ കൂടി ചേർത്തിളക്കി ഓഫ്‌ ചെയ്തു 2 മിനിറ്റ് അടച്ചു വയ്ക്കുക. 2 മിനിറ്റിനു ശേഷം ചെറിയ കൊഴുക്കട്ടകൾ ഉണ്ടാകുക. ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കുക. 

ഒരു ഫ്രൈയിങ് പാനിൽ 2 ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് ചുടാകുമ്പോൾ കടുക് പൊട്ടിക്കുക. ശേഷം ചുവന്ന മുളകും കുറച്ചു ഉഴുന്നു പരിപ്പും കറിവേപ്പിലയും കായപ്പൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കുക. അതിലേക്കു വേവിച്ച കൊഴുക്കട്ടകൾ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടോടെ വിളമ്പാം.

English Summary : Spicy oats balls, healthy breakfast recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com