ADVERTISEMENT

പച്ചമുളക് കുറച്ച് കൂടുതൽ മേടിച്ച് കൂട്ടിയിട്ടാൽ പെട്ടെന്ന് കേടായി പോകും. വാങ്ങിക്കുമ്പോൾ തന്നെ ഈ രീതിയിൽ സൂക്ഷിച്ചാൽ കേട് കൂടാതിരിക്കും. പച്ചമുളക് സൂക്ഷിക്കാനുള്ള രണ്ടു വഴികൾ ഏതൊക്കെയെന്നു നോക്കാം.

 

ആദ്യം പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കുക. അതിനു ശേഷം അതിൽ നിന്ന് കേടായതും പഴുത്തതുമായ മുളകുകളൊക്കെ മാറ്റി വച്ച് നല്ല പച്ച കളറിലുള്ള പച്ചമുളക് എടുത്ത് അതിന്റെ ഞെട്ടെല്ലാം മാറ്റി വെള്ളം ഒട്ടുമില്ലാതെ നന്നായി തുടച്ച് എടുക്കുക (ഇതേ രീതിയിൽ മല്ലിയിലയും പുതിനയിലയും തക്കാളിയും സൂക്ഷിച്ചു വയ്ക്കാം) ഇനി ഒരു എയർ ടൈറ്റായ പ്ലാസ്റ്റിക് ബോക്സ് എടുത്ത് അതിന്റെ അടിയിൽ ടിഷ്യൂ പേപ്പർ ഇട്ട് അതിനു മുകളിലായി പച്ചമുളക് ഇട്ടു വയ്ക്കുക. മറ്റൊരു ടിഷ്യൂ പേപ്പറെടുത്ത് ഇതിനു മുകളിലായി വച്ചു കൊടുക്കുക. മുകളിൽ വയ്ക്കുന്ന ടിഷ്യൂ പേപ്പർ ഒരാഴ്ച കൂടുമ്പോൾ മാറ്റി വച്ചു കൊടുക്കുക. താഴത്തെ ടിഷ്യൂ പേപ്പർ മാറ്റേണ്ടതില്ല. ഇങ്ങനെ ചെയ്താൽ ഒരു മാസം വരെ പച്ചമുളക് കേടുകൂടാതെ നല്ല ഫ്രെഷായി ഇരിക്കും.

 

പച്ചമുളക് സൂക്ഷിക്കാനുള്ള മറ്റൊരു രീതി : വൃത്തിയാക്കിയ പച്ചമുളക് ഒരു മിക്സിയുടെ ജാറിൽ അരച്ച് എടുക്കുക. ഇത് ഒരു ട്രേയിൽ ക്ലിങ് ഫിലിം കവർ ചെയ്തു ഫ്രിജിൽ വയ്ക്കാം. 2 മണിക്കൂറിനു ശേഷം ഫ്രീസർ സേഫ് ബാഗിൽ എയർ കളഞ്ഞു ഫ്രീസറിൽ സൂക്ഷിക്കാം.

 

English Summary : Tips to preserve green chilies for weeks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com