ADVERTISEMENT

ഇളനീർ ദോശ സാധാരണ ദോശയെക്കാളും വളരെ മൃദുവായ നല്ല രുചികരമായ ഒരു വിഭവമാണ്. കറി ഒന്നും ഇല്ലെങ്കിലും കഴിക്കാൻ സാധിക്കും ഈ ദോശ.

 

ഇളനീർ ദോശ തയാറാക്കുന്ന വിധം

 

ചേരുവകൾ

  • പച്ചരി  - 1 കപ്പ്
  • ഇളനീരിന്റെ കാമ്പ് - 1 കപ്പ്
  • ഇളനീർ വെള്ളം - 1 കപ്പ്
  • ഉപ്പ് - 1 സ്പൂൺ

 

തയാറാക്കുന്ന വിധം

പച്ചരി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് എടുത്തു ഒപ്പം ഇളനീരിന്റെ കാമ്പും വെള്ളവും ചേർത്ത് അരച്ച് എടുക്കുക. അരച്ച മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഉപ്പും ചേർത്ത് അര മണിക്കൂർ അടച്ചു വയ്ക്കുക. അതിനു ശേഷം ഒരു ദോശക്കല്ല് വച്ചു ചൂടാകുമ്പോൾ അതിലേക്കു മാവ് ഒഴിച്ചു നന്നായി പരത്തി ചുട്ട് എടുക്കാവുന്നതാണ്. വളരെ രുചികരവും ഇളനീരിന്റെ രുചിയും സ്വദും ഉള്ള ദോശയാണ് ഇത്.

 

ബീറ്റ്റൂട്ട് ചമ്മന്തി

ചേരുവകൾ

  • ബീറ്റ്റൂട്ട് - 1/2 കപ്പ്
  • ഇഞ്ചി - 1 സ്പൂൺ
  • പച്ചമുളക് - ഒരു സ്പൂൺ
  • ഉപ്പ് - 1/2 സ്പൂൺ
  • എണ്ണ - 2 സ്പൂൺ
  • കടുക് - 1 സ്പൂൺ
  • ചുവന്ന മുളക് - 2 എണ്ണം
  • കറിവേപ്പില - 1 തണ്ട്
  • ഉഴുന്ന് - 1 സ്പൂൺ

 

തയാറാക്കുന്ന വിധം

കുറച്ചു വെള്ളം ഒരു പാത്രത്തിൽ എടുത്ത് ബീറ്റ്റൂട്ട് വേവിച്ച് എടുക്കാം. ചെറിയ കഷ്ണങ്ങളാക്കി വേണം വേവിക്കാൻ. അതിനു ശേഷം വെള്ളം കളഞ്ഞു ബീറ്റ്റൂട്ട് മിക്സിയുടെ ജാറിലേക്ക് എടുത്തു ഒപ്പം ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തു നന്നായി അരച്ച് എടുക്കുക. അതൊരു ബൗളിലേക്കു മാറ്റിയ ശേഷം, മറ്റൊരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി കടുക് ചേർത്തു പൊട്ടിച്ചു ഉഴുന്നു പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു പൊട്ടിച്ചു ചടണിയിൽ ചേർത്തു കൊടുക്കാം.  വളരെ രുചികരമാണ് ബീറ്റ്റൂട്ട് ചട്ണി കൂടാതെ ഹെൽത്തിയുമാണ്. 

 

English Summary : Karikk Dosa or Tender Coconut Pancake is a delicious and healthy breakfast dish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com