ADVERTISEMENT

പ്രത്യേകിച്ചു കറികളൊന്നും ഇല്ലെങ്കിലും കഴിക്കാവുന്ന നൂലപ്പം.

ചേരുവകൾ 

  • അരിപ്പൊടി - 1 കപ്പ് 
  • പഴുത്ത ചക്ക അരച്ചത്  - ½ കപ്പ് 
  • വെളിച്ചെണ്ണ - 1 ടീസ്പൂൺ 
  • നാളികേരം ചിരകിയത് - ½ കപ്പ് 
  • വെള്ളം -  ½ കപ്പ്
  • ഉപ്പ് 

തയാറാക്കുന്ന വിധം 

ചക്കപ്പഴം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഒരു ഫ്രൈയിങ് പാനിൽ അര കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്തു നന്നായി തിളപ്പിക്കുക. ശേഷം തിളച്ച വെള്ളത്തിലേക്ക് അരിപ്പൊടി ചേർത്ത് ഇളക്കുക. ഈ സമയം തന്നെ സ്റ്റൗ ഓഫ് ചെയ്യാം. ഇനി അരിപ്പൊടിയിലേക്കു പഴുത്ത ചക്ക അരച്ചെടുത്ത് അര കപ്പ് കൂടി ചേർത്തു യോജിപ്പിക്കുക. ശേഷം കൈകൊണ്ടു മാവ് കുഴച്ചെടുക്കുക. ഒരു സേവ നാഴിയിൽ  അൽപ്പം വെളിച്ചെണ്ണ പുരട്ടിയ ശേഷം മാവ് നിറയ്ക്കുക. ഇഡ്ഡലി തട്ടിൽ കുറേശ്ശേ നാളികേരം ഇട്ട ശേഷം മാവ് പിഴിഞ്ഞ് ഇടുക. ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ച് തിളപ്പിക്കുക. ശേഷം നൂലപ്പം വേവിക്കാൻ വയ്ക്കുക. ആറു മിനിറ്റു വേവിച്ചു  കഴിഞ്ഞാൽ ടേസ്റ്റി ചക്ക നൂലപ്പം തയാർ. 

English Summary : Melt in the mouth idiyappam could be easily made using ripe and sweet jackfruit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com