പ്രലോഭിപ്പിക്കും പാലക്കാട് സ്പെഷൽ ബിരിയാണി...

HIGHLIGHTS
 • ദം ഇടാതെ ചിക്കനും ചോറും ഒന്നിച്ചു വേവിച്ച് ടേസ്റ്റി ബിരിയാണി
chicken-biryani
SHARE

പെട്ടെന്ന് ഒരു ബിരിയാണി കഴിക്കണം എന്ന് തോന്നിയാൽ തയാറാക്കാൻ പറ്റുന്ന ഒരു ബിരിയാണിയാണ് പാലക്കാട് ബിരിയാണി . ദം ഇടാതെ ചിക്കനും ചോറും ഒന്നിച്ചു വേവിച്ചാണ് അതീവ രുചികരമായ ഈ ബിരിയാണി തയാറാക്കുന്നത്. വളരെ കുറച്ചു ചേരുവകൾ മാത്രം മതി താനും. ചോറും ചിക്കനും കൂടി അഞ്ചുമിനിറ്റ് കുക്കറിൽ വേവിച്ചാൽ ബിരിയാണി റെഡി.

ചേരുവകൾ

1. ബസ്മതി അരി - 2 കപ്പ്
2. ചിക്കൻ - ഒരു കിലോഗ്രാം
3. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
4. മുളകു പൊടി - ഒരു ടീസ്പൂൺ
5. മല്ലിപ്പൊടി - ഒരു ടീസ്പൂൺ
6. ഗരംമസാലപ്പൊടി - ഒരു ടീസ്പൂൺ
7. പെരുംജീരകം പൊടിച്ചത് - ഒരു ടീസ്പൂൺ
8. നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടെ
9. ഉപ്പ് - ആവശ്യത്തിന്
10. നെയ്യ് - 4 ടേബിൾസ്പൂൺ
11. റിഫൈൻഡ് ഓയിൽ - 4 ടേബിൾസ്പൂൺ
12. സവാള - 3 ഇടത്തരം
13. പച്ചമുളക് - 5 എണ്ണം
14. ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
15. തക്കാളി - 1 വലുത്
16. മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - കാൽ കപ്പ്
17. തൈര് - കാൽ കപ്പ്
18. അണ്ടിപ്പരിപ്പ് - ഒരുപിടി
19. ഉണക്കമുന്തിരി - രണ്ട് ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

 • ചിക്കനിലേക്കു മൂന്ന് മുതൽ ഒമ്പത് വരെയുള്ള ചേരുവകൾ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂർ  വയ്ക്കുക. തലേദിവസം തന്നെ ഫ്രിജിൽ വച്ചിരുന്നാൽ രുചി കൂടും.
 • ബസ്മതി അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക
 • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യും എണ്ണയും കൂടി ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ രണ്ടുവശവും ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.
 • ചിക്കൻ കഷ്ണങ്ങൾ  മാറ്റിയതിനുശേഷം ഇതേ എണ്ണയിലേക്കു സവാള, പച്ചമുളക്, ഇഞ്ചി – വെളുത്തുള്ളി ചതച്ചത് ഇവ ചേർത്തു വഴറ്റുക.
 • ഉള്ളി ബ്രൗൺ നിറമായി എണ്ണ തെളിഞ്ഞു വരുമ്പോൾ തക്കാളിയും മല്ലിയിലയും പുതിനയിലയും ചേർക്കുക.
 • തക്കാളി വെന്തു ഉടയുമ്പോൾ വറുത്ത ചിക്കൻ, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അടച്ചു വച്ച് ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക.
 • വെന്ത ചിക്കൻ ഒരു പ്രഷർ കുക്കറിലേക്കു മാറ്റുക. രണ്ടര കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക.
 • വെട്ടിത്തിളയ്ക്കുമ്പോൾ അരി ചേർക്കുക 
 • വിസിൽ ഇല്ലാതെ കുക്കർ അടയ്ക്കുക. നന്നായി ആവി വരുമ്പോൾ വിസ്സിൽ ഇട്ടു തീ  നന്നായി കുറയ്ക്കുക.
 • 5 മിനിറ്റ് ചെറിയ തീയിൽ വേവിച്ച് ഓഫ് ചെയ്യുക.
 • ആവി പോയി കഴിയുമ്പോൾ കുക്കർ തുറന്നാൽ ബിരിയാണി കറക്റ്റ് പരുവത്തിൽ വെന്തിരിക്കും.
 • നെയ്യിൽ വറുത്ത സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി,പുഴുങ്ങിയ മുട്ട, ചെറുതായി അരിഞ്ഞ മല്ലിയില, പുതിനയില ഇവ ചേർത്ത് അലങ്കരിക്കാം.

English Summary : Pressure cooker chicken biriyani, Palakkaad special taste.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}