ADVERTISEMENT

ചായയ്ക്കൊപ്പം കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന വിഭവമാണ് ഉള്ളിവട. വേഗത്തിൽ തയാറാക്കാവുന്നതും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്നതുമായ ഒരു നാലുമണി പലഹാരമാണിത്. ചായക്കടയിൽ കിട്ടുന്ന അതേ സ്വാദിൽ നല്ല രുചികരമായ ഉള്ളിവട വീട്ടിൽ തയാറാക്കി എടുക്കാം.

 

ചേരുവകൾ

  • സവാള നീളത്തിലരിഞ്ഞത് - 2 എണ്ണം
  • ഇഞ്ചി കൊത്തിയരിഞ്ഞത് - 1 ടീസ്പൂൺ
  • പച്ചമുളക് വട്ടത്തിലരിഞ്ഞത് - ഒരെണ്ണം
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾ പൊടി - ¼ ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • കടലപ്പൊടി - 4 ടേബിൾസ്പൂൺ
  • മൈദ - 2 ടേബിൾസ്പൂൺ
  • അരിപ്പൊടി - 1 ടേബിൾസ്പൂൺ
  • കായപ്പൊടി - ¼ ടീസ്പൂൺ
  • ഓയിൽ - വറുക്കുന്നതിന്

 

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി കൂട്ടിയോജിപ്പിച്ചു പത്തുമിനിറ്റ് മൂടിവയ്ക്കാം (സവാളയുടെ നീരിൽ മാവ് കലക്കി എടുക്കണം. ഇതിലേക്ക് പ്രത്യേകമായി വെള്ളം ചേർക്കേണ്ടതില്ല. സവാളക്ക് നീര് കുറവാണ് എങ്കിൽ അല്പം വെള്ളം തളിച്ചു കൊടുക്കാം). ഇതിലേക്ക് കടലപ്പൊടി, മൈദ, അരിപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് എടുക്കാം.

 

ഇനി കൈ വെള്ളത്തിൽ നനച്ചശേഷം മാവിൽ നിന്നും കുറേശ്ശേ എടുത്ത് ഉരുട്ടി വിരലുകൊണ്ടു പതുക്കെ അമർത്തി കൊടുത്തശേഷം ചൂടായി കിടക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. രണ്ടുവശവും ഒരുപോലെ മൊരിയുന്നതിനായി ഇടയ്ക്കിടയ്ക്കു തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ഇടത്തരം തീയിൽ വറുത്തു കോരാം.

 

English Summary : Ullivada, Kerala tea time snack recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com