ഫലാഫൽ, പ്രൊട്ടീൻ സമ്പുഷ്ടമായ പലഹാരം

HIGHLIGHTS
  • സോസും പച്ചക്കറികളും ചേർത്തു സാൻവിച്ചാക്കി കഴിക്കാനും വളരെ നല്ലതാണ്
falafal
SHARE

മിഡിൽ ഈസ്റ്റിൽ പ്രശസ്തമായ ഒരു വെജിറ്റേറിയൻ സ്ട്രീറ്റ് ഫുഡാണ് ഫലാഫൽ. നോൺ വെജ് രുചിയുള്ള ഈ പലഹാരം തയാറാക്കുന്നത് വെള്ളക്കടല ചേർത്താണ്. ചായയ്ക്കൊപ്പം സ്നാക്സായി കഴിക്കാനും സോസും പച്ചക്കറികളും ചേർത്തു സാൻവിച്ചാക്കി കഴിക്കാനും വളരെ നല്ലതാണ്. പ്രൊട്ടീൻ സമ്പുഷ്ടമായ ഈ പലഹാരം വീട്ടിൽ തന്നെ കുട്ടികൾക്ക് തയാറാക്കി കൊടുക്കാം.

ചേരുവകൾ

1. വെള്ളക്കടല - ഒരു കപ്പ്
2. സവാള അരിഞ്ഞത് - അര കപ്പ്
3. പാഴ്സലി ഇല / മല്ലിയില അരിഞ്ഞത് - അരക്കപ്പ്
4. വെളുത്തുള്ളി - 4 അല്ലി
5. മഞ്ഞൾ പൊടി - കാൽ ടീ സ്പൂൺ
6. മുളക് പൊടി - അര ടീസ്പൂൺ
7. കുരുമുളക് പൊടി - ഒരു ടീസ്പൂൺ
8. ജീരക പൊടി - കാൽ ടീസ്പൂൺ
9. ഉപ്പ് - ആവശ്യത്തിന്
10. നാരങ്ങാ നീര് - ഒരു മുറി നാരങ്ങയുടെത്
11. ബ്രഡ് പൊടിച്ചത് - അര കപ്പ്
12. ബേക്കിങ് സോഡ - ഒരു നുള്ള്
13. എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • കടല കഴുകി 8 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • വെള്ളം ഊറ്റിക്കളഞ്ഞ കടലയിലേക്കു 2 മുതൽ 10 വരെയുള്ള  ചേരുവകൾ ചേർക്കുക.
  • മിക്സിയിൽ ഇട്ട് തരുതരുപ്പായി അരച്ചെടുക്കുക.
  • അരച്ച കടലയിൽ അരക്കപ്പ് ബ്രഡ് പൊടിച്ചതും ബേക്കിങ് സോഡയും ചേർത്തു യോജിപ്പിക്കുക. (ബ്രഡ് പൊടിക്കു പകരം രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്താലും മതി)
  • ഇത് ഒരു മണിക്കൂർ ഫ്രിജിൽ വച്ചതിനു ശേഷം ചെറുനാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കി ഉരുട്ടിയെടുക്കുക.
  • ഒരു ചീന ചട്ടിയിൽ റിഫൈൻഡ് ഓയിൽ ചൂടാക്കി കടല ഉരുളകൾ ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.
  • രുചികരമായ ഫലാഫൽ തയാർ.

English Summary : Falafel is a deep-fried ball or patty-shaped fritter in Middle Eastern cuisine made from ground chickpeas, broad beans, or both.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}