ഒരു പനി വന്നാൽ ചുക്ക് കാപ്പി കുടിക്കുന്നത് നമ്മുടെ ജീവിതത്തിലെ പ്രധാന ശീലങ്ങളിൽ ഒന്നായിരുന്നു. നാടൻ രീതിയിൽ ഒരു ഗ്ലാസ് ചുക്ക് കാപ്പി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- വെള്ളം - രണ്ടര കപ്പ്
- ചുക്ക് പൊടി - 1 സ്പൂൺ
- കുരുമുളക് പൊടി - 1 സ്പൂൺ
- ഏലക്ക - 2 എണ്ണം
- മല്ലി - കാൽ സ്പൂൺ
- ജീരകം - അര സ്പൂൺ
- കാപ്പിപ്പൊടി - ഒരു സ്പൂൺ
- തുളസിയില - 4 എണ്ണം
- ശർക്കര - 100 ഗ്രാം
തയാറാക്കുന്ന വിധം
വെള്ളത്തിൽ ചുക്ക്, കുരുമുളക്, ഏലക്ക, മല്ലി, ജീരകം, തുളസിയില എന്നിവ ചേർത്തു നല്ലതു പോലെ തിളപ്പിക്കുക. അതിന് ശേഷം കരിപ്പെട്ടി (ശർക്കര), കാപ്പിപ്പൊടി എന്നിവ ചേർത്തു നല്ലതുപോലെ തിളപ്പിച്ച് എടുത്താൽ ചുക്ക് കാപ്പി തയാർ.
English Summary : Dry ginger coffee, for cough cold and fever.