എഗ്ഗ് ഫ്രൈഡ് റൈസ്, ലളിതം സുന്ദരം

HIGHLIGHTS
 • ഉച്ചഭക്ഷണം ഉഗ്രൻ രുചിയിലൊരുക്കാം
egg-fried-rice
SHARE

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും രുചിയിൽ സിംപിളായി തയാറാക്കാം.

ചേരുവകൾ

 • ബസ്മതി റൈസ് വേവിച്ചെടുത്തത് - 3 കപ്പ്
 • മുട്ട - 3 എണ്ണം
 • വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 2 ടീസ്പൂൺ
 • സ്പ്രിങ് ഒണിയൻ ചുവടുഭാഗം അരിഞ്ഞെടുത്തത്- 1/4 കപ്പ്
 • ബീൻസ് ചെറുതായി അരിഞ്ഞത് - 1/4 കപ്പ്
 • കാരറ്റ് ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
 • കാപ്സിക്കം ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
 • കാബേജ് ചെറുതായി അരിഞ്ഞത്  -1/2കപ്പ്
 • സ്പ്രിങ് ഒണിയൻ അരിഞ്ഞത് - 1/4 കപ്പ്
 • കുരുമുളകുപൊടി - 1/2 ടീസ്പൂൺ
 • സോയാസോസ് - 2 ടീസ്പൂൺ
 • റെഡ് ചില്ലി സോസ് - 2 ടീസ്പൂൺ
 • പഞ്ചസാര - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

 • ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വയ്ക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് 3 മുട്ട പൊട്ടിച്ചത് ഇട്ടുകൊടുക്കാം. ഇനി ഇതിലേക്കു കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കി വറുത്ത് എടുക്കാം. 
 • ഇനി ഇതൊരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കാം. ഇതേ പാനിലേക്കു തന്നെ രണ്ട് ടീസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കാം. 
 • എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് ടീസ്പൂൺ പൊടിയായി അരിഞ്ഞ വെളുത്തുള്ളി ഇട്ടു കൊടുക്കാം, ഇനി ഇതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റ്, കാപ്സിക്കം, കാബേജ് എന്നിവ ഓരോന്നായിട്ട് ഇട്ടു കൊടുക്കാം. 
 • ചെറുതായി ഒന്നു വാടി വരുമ്പോൾ ഇതിലേക്കു നേരത്തെ വറത്തു വച്ചിരിക്കുന്ന മുട്ട ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് വേവിച്ച് എടുത്തിരിക്കുന്ന  ബസ്മതി റൈസ് ഇട്ട് കൊടുക്കാം. രണ്ട് ടീസ്പൂൺ സോയ സോസ്, രണ്ട് ടീസ്പൂൺ റെഡ് ചില്ലി സോസ്, കാൽ ടീസ്പൂൺ പഞ്ചസാര, കാൽ .ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സ്പ്രിങ് ഒണിയൻ കാൽ കപ്പ് ചേർത്തു എല്ലാംകൂടി നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ചതിനുശേഷം സെർവിങ് പ്ലേറ്റിലേക്കു മാറ്റാം.

English Summary : Egg rice is delicious, nutritious and is incredibly easy to prepare as well.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}