അസാധ്യ രുചിയിൽ ബീഫ് മന്തി, കുഴിയില്ലാതെയും ഉണ്ടാക്കാം

HIGHLIGHTS
  • ബീഫ് മന്തി ഇനി വീട്ടിൽ ഉണ്ടാക്കി സ്വാദോടെ കഴിക്കാം.
beef-kuzhimanthi
SHARE

അടിപൊളി ബീഫ് മന്തി ഇനി വീട്ടിൽ ഉണ്ടാക്കി സ്വാദോടെ കഴിക്കാം.


ചേരുവകൾ 
ബസ്മതി റൈസ് - ഒരു കിലോഗ്രാം
ബീഫ് – ഒരു കിലോഗ്രാം
വെളിച്ചെണ്ണ – മൂന്ന് ടേബിൾ സ്പൂൺ
കടുക് – അര ടീസ്പൂൺ
പെരുംജീരകം – മുക്കാൽ ടീസ്പൂൺ
തരുതരുപ്പായി പൊടിച്ച കുരുമുളക് – ഒരു ടീസ്പൂൺ
സവാള ചെറുതായി നുറുക്കിയത് – 1
ചുവന്നുള്ളി – 10 – 12
ഇഞ്ചി     – മീഡിയം
വെളുത്തുള്ളി   –  15
പച്ചമുളക് ചെറുതായി നുറുക്കിയത്  –   3
മുളകുപൊടി   –  മൂന്ന് ടീസ്പൂൺ
മല്ലിപ്പൊടി  –    ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി   –  മുക്കാൽ ടീസ്പൂൺ
തൈര്  –  ഒന്നര ടേബിൾസ്പൂൺ
ചിക്കൻ മസാല –    ഒരു ടീസ്പൂൺ
ഉണക്ക നാരങ്ങ പൊടിച്ചത് –    ഒരു ടീസ്പൂൺ
ഗരംമസാല   – ഒരു ടീസ്പൂൺ

ചോറ് വേവിക്കാൻ ആവശ്യമായ സാധനങ്ങൾ

ഉണക്ക നാരങ്ങ – ഒന്ന്
ഗരംമസാല - ഒരു ടീസ്പൂൺ
വലിയ ഏലക്ക – 1
ചെറിയ ഏലക്ക – 3
ഗ്രാമ്പൂ – 3
തക്കോലം – 1
ഉപ്പ് – ആവശ്യത്തിന് 

ദം ഇടുമ്പോൾ ആവശ്യമായ സാധനങ്ങൾ
                                    
നെയ്യ്  – ആവശ്യത്തിന്
കരി കഷ്ണം  – ഒന്ന്

ഇറച്ചി വേവിക്കുന്ന വിധം 

ഒരു കിലോ ബീഫ്  കനംകുറച്ച് വലിയ കഷ്ണങ്ങളാക്കി അരിഞ്ഞ് നന്നായി കഴുകി വെള്ളം വാർത്തു വയ്ക്കുക.
ഒരു പ്രഷർ കുക്കറിൽ എടുത്ത് മൂന്ന് ടേബിൾ സൺ വെളിച്ചെണ്ണ ഒഴിക്കുക. നന്നായി ചൂടാകുമ്പോൾ അതിൽ അര ടീസ്പൂൺ കടുകും മുക്കാൽ ടീസ്പൂൺ പെരുംജീരകവും ഇട്ട് പൊട്ടിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് തരുതരുപ്പായി പൊടിച്ചത് ചേർത്ത് ഇളക്കുക. നന്നായി മൂത്ത് വരുമ്പോൾ ഒരു സവാള ചെറുതായി  നുറുക്കിയത് ഇട്ടു വഴറ്റുക. ഒന്നു വഴന്നുവരുമ്പോൾ അതിലേക്കു ചുവന്നുള്ളി ഇട്ടു കൊടുക്കുക. ഒരു മീഡിയം ഇഞ്ചി,  12 വെളുത്തുള്ളി ,  3 പച്ചമുളക് ചെറുതായി നുറുക്കിയത്എന്നിവ ഇട്ട് നന്നായി വഴറ്റിയെടുക്കുക.   ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി (മൂന്ന്) ടേബിൾസ്പൂൺ ചേർത്തു കൊടുക്കുക  മല്ലി (ഒരു) ടീസ്പൂൺ,  മഞ്ഞൾ പൊടി (കാൽ )ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക  നന്നായി മൂത്തു കഴിയുമ്പോൾ ബീഫ് അതിലേക്കിട്ട്  5 മിനിറ്റ് നന്നായി വഴറ്റിയെടുക്കുക അതിലേക്ക് ഒന്നര ടേബിൾസ്പൂൺ തൈര് കൂടി ചേർത്തു കൊടുക്കുക.  ഒരു ടീസ്പൂൺ ചിക്കൻ മസാലയും കൂടെ ചേർക്കുക. ഒരു ടീസ്പൂൺ ഉണക്ക നാരങ്ങ പൊടിച്ചതും  ഒരു  ടീസ്പൂൺ ഗരം മസാല പൊടിയും ചേർത്തു നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർത്തു  5 വിസിൽ വരുന്നതുവരെ ബീഫ് വേവിക്കുക. കുക്കർ നന്നായി തണുക്കുമ്പോൾ ചാറിൽ നിന്ന് ഇറച്ചി വേർതിരിക്കുക.

ഒരു ഫ്രൈയിങ്  പാൻ സ്റ്റൗവിൽ വച്ച് കൊടുക്കുക. ചൂടാകുമ്പോൾ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് ഇറച്ചി ഇട്ടു വറുത്തെടുക്കുക.

ചോറ് തയാറാക്കുന്ന വിധം
അരി നന്നായി കഴുകി 10 മിനിറ്റ് കുതിർക്കുക.  അതിനുശേഷം വെള്ളം വാലാൻ വയ്ക്കുക. അഞ്ച് ഇരട്ടിയോളം വെള്ളം സ്റ്റൗവിൽ വച്ച് കൊടുക്കുക അതിലേക്ക്  വലിയ ഏലയ്ക്ക ഒന്ന്, ചെറിയ ഏലയ്ക്ക മൂന്ന്,  ഗ്രാമ്പൂ മൂന്ന്, പട്ട, ഒരു മീഡിയം കഷണം തക്കോലം, ഉണക്ക നാരങ്ങ, ഗരം മസാല ഒരു ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന് ഇത്രയും ചേർത്തു നന്നായി തിളപ്പിക്കുക. അരി അതിൽ ചേർത്തു 75 ശതമാനം വേവിക്കുക. അതിനു ശേഷം വാർത്തെടുക്കുക.

ചോറ് വലിയൊരു പാത്രത്തിൽ  ഇടുക. ചോറിന്റെ 2 വശത്തും ഇറച്ചിയുടെ ചാറ് ഒഴിച്ചു കൊടുക്കുക. ചോറ് നന്നായി നിരത്തുക. ആവശ്യത്തിനു നെയ്യ് ഒഴിച്ചു കൊടുക്കുക.  മല്ലിയില ചേർക്കുക. വറുത്തെടുത്ത ഇറച്ചി അതിനുമുകളിലായി നിരത്തുക. നടുവിൽ ഒരു ഒരു സ്റ്റീൽ  പാത്രം വച്ചു കൊടുക്കുക. അതിലേക്കു തീപിടിപ്പിച്ച ഒരു കരി കഷ്ണം വച്ചു കൊടുക്കുക.  അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. പാത്രം നന്നായി അടയ്ക്കുക. പുകയും മണവും വെളിയിൽ പോകാത്ത വിധത്തിൽ അടയ്ക്കുക. ഏഴു മിനിറ്റ് ചെറുതീയിൽ വച്ച് കൊടുക്കുക. അതിനുശേഷം വീണ്ടും 7 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കുക.. അതിനുശേഷം തുറക്കുക. മുകളിൽ നിന്ന് ഇറച്ചി കോരി മാറ്റുക, ചോറ് നന്നായി ഇളക്കി എടുക്കാം. ബീഫ് മന്തി റെഡി .

ടൊമാറ്റോ ചട്നി
പഴുത്ത ഒരു തക്കാളി മുറിച്ചെടുക്കുക,3 പച്ചമുളക്, 5 വെളുത്തുള്ളി എന്നിവ ഇട്ട് കൊടുക്കുക. അര നാരങ്ങയുടെ നീരും ആവശ്യത്തിന് ഉപ്പും ചേർക്കുക. മിക്സിയുടെ  ജാറിൽ നന്നായി അരച്ചെടുക്കുക.  ടൊമാറ്റോ ചട്നി കൂട്ടി രുചികരമായ ബീഫ് മന്തി കഴിക്കാം.

English Summary : Beefmandi in kuzhimandi style recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}