ബീഫ് ഉലര്‍ത്തിയതിനേക്കാള്‍ രുചിയില്‍ കൂണ്‍ റോസ്റ്റ്

HIGHLIGHTS
  • രുചിയൂറും തനി നാടന്‍ മഷ്റും ഉലര്‍ത്ത്
mushroom-roast
SHARE

മഴയ്ക്കു ശേഷം മുളച്ച് വരുന്ന കൂണുകള്‍ നിസാരക്കാരല്ല. ഇവ പ്രോട്ടീന്റെ കലവറയാണ്, ബീഫ് ഉലര്‍ത്തിയതിനെ പോലും തോൽപിക്കും രുചിയാണ്. 

ചേരുവകള്‍ :
•  കൂണ്‍ - 250 ഗ്രാം
•  സവാള(നീളത്തില്‍ അരിഞ്ഞത്) - പകുതി
•  പച്ചമുളക് - 1-2
•  കറിവേപ്പില - കുറച്ച്
•  മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
•  മല്ലിപ്പൊടി - 2 ടീസ്പൂൺ
•  മുളകുപൊടി -1 ടീസ്പൂൺ  
•  ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ
•  കുരുമുളകു പൊടി - 1/4 ടീസ്പൂൺ  
•  ഉപ്പ് - ആവശ്യത്തിന്
•  വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂൺ

 തയാറാക്കുന്ന വിധം

•  കൂണ്‍ കഴുകിയെടുത്ത് അരിഞ്ഞു വയ്ക്കുക.

•  ഒരു ചീനച്ചട്ടി സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള ചേര്‍ത്തു വഴറ്റി പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ത്തു വഴറ്റുക.

•  ശേഷം മഞ്ഞൾ പൊടിയും മല്ലിപ്പൊടിയും മുളകു പൊടിയും വഴറ്റി അരിഞ്ഞു വച്ച കൂണ്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മസാലപൊടികളുമായി നന്നായി യോജിപ്പിച്ചതിനു ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കി വെള്ളം ഇറങ്ങി തുടങ്ങുമ്പോള്‍ 2 മിനിറ്റ് ചെറിയ തീയില്‍ അടച്ചു വച്ച് വേവിക്കുക.

•  അതിനുശേഷം വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുത്ത് ഗരം മസാല പൊടിയും കുരുമുളകു പൊടിയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് സ്റ്റൗ ഓഫ് ചെയ്യാം.

English Summary : Tasty mushroom fry by Deepa.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}