ADVERTISEMENT

ഊണിനൊരുക്കാം സൂപ്പർ ടേസ്റ്റിലൊരു പച്ചമുളക് അച്ചാർ.

ചേരുവകൾ

1. പച്ചമുളക് - 200 ഗ്രാം (അധികം എരിവ് ഇല്ലാത്തത് )
2. പെരും ജീരകം - 2 1/2 ടേബിൾ സ്പൂൺ
3. നല്ല ജീരകം - 1/2 ടീസ്പൂൺ
4. ഉലുവ - 1/4 ടീസ്പൂൺ
5. വെളുത്ത /കറുത്ത എള്ള് - 1 ടീസ്പൂൺ
6. മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
7. കടുക് - 2 1/4 ടീസ്പൂൺ
8. കായം പൊടി - 1/2 ടീസ്പൂൺ
9. കടുക് എണ്ണ - 100 മില്ലി
10. വിനാഗിരി - 2 അല്ലെങ്കിൽ 3 ടീസ്പൂൺ
11. ഉപ്പ്

തയാറാക്കുന്ന വിധം

പച്ചമുളക് ഞെട്ട് കളഞ്ഞു നന്നായി കഴുകി ഒട്ടും വെള്ളം ഇല്ലാതെ തുടച്ചെടുക്കുക. നീളത്തിൽ അല്ലെങ്കിൽ വട്ടത്തിൽ ചെറുതാക്കി നുറുക്കി എടുക്കുക. ഒരു ഫ്രൈയിങ് പാനിൽ പെരുംജീരകം, ജീരകം, ഉലുവ എന്നിവ കളർ മാറുന്നതു വരെ വറക്കുക. തീ അണച്ചു കടുക് ചേർത്തു ഒരു മിനിറ്റ് ഇളക്കുക. ചൂടാറിയ ശേഷം മിക്സിയിൽ ഇട്ടു ചെറിയ തരിയോടു കൂടി പൊടിച്ചെടുക്കുക. അതിലേക്കു മഞ്ഞൾ പൊടി, കായം പൊടി എന്നിവ ചേർത്തിളക്കുക. ഇത് നുറുക്കി വച്ച പച്ചമുളകിലേക്കു ചേർക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാനിൽ കടുക്, എണ്ണ എന്നിവ നന്നായി ചൂടാക്കിയ ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം പച്ചമുളകിലേക്ക് ഒഴിച്ച് ഇളക്കുക. അതിലേക്കു വിനാഗിരി കൂടി ചേർത്തിളക്കാം. കുറച്ച് നേരം തുറന്നു വച്ചതിനു ശേഷം വായു കടക്കാത്ത നല്ല കുപ്പിയിൽ സൂക്ഷിക്കാം. 2 ദിവസം എങ്കിലും പുറത്തു വച്ച ശേഷം ഫ്രിജിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

English Summary : Green chilli instant pickle recipe by Rohini.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com