ADVERTISEMENT

പാവയ്ക്ക വറുത്തത്, കയ്പ് ഒട്ടു ഇല്ലാതെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • പാവയ്ക്ക - 3 എണ്ണം
  • മുളകുപൊടി - 1 ടീസ്പൂൺ
  • മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
  • ഗരം മസാല പൊടി - 1/4 ടീസ്പൂൺ
  • അരിപ്പൊടി - 1 1/4 ടീസ്പൂൺ
  • മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • പച്ചമുളക് - 3 എണ്ണം
  • കറിവേപ്പില - രണ്ട് തണ്ട്

 

തയാറാക്കുന്ന വിധം

പാവയ്ക്ക കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർത്തു നന്നായി യോജിപ്പിച്ച് 10 മിനിറ്റു മാറ്റി വയ്ക്കാം. അതിനുശേഷം പാവയ്ക്കായിലെ വെള്ളം പിഴിഞ്ഞു മാറ്റി വേറൊരു ബൗളിലേക്കു മാറ്റാം. ഇനി ഇതിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഗരം മസാല പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. 

 

ഇനി ഇതിലേക്ക് ഒന്നേകാൽ ടീസ്പൂൺ അരിപ്പൊടി ചേർത്തു സ്പൂൺ വച്ച് നന്നായി യോജിപ്പിച്ച് എടുക്കാം. ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്കു പാവയ്ക്ക വറക്കുവാൻ ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന പാവയ്ക്ക ഇട്ട് നന്നായി വറുത്ത് എടുക്കാം. ഇനി ഇതിലേക്കു പച്ചമുളകും കറിവേപ്പിലയും കൂടി വറുത്ത് കോരി ഇട്ടു കൊടുക്കാം.

 

English Summary : Bittergourd fry recipe by Sheeba.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com