ADVERTISEMENT

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രസികൻ വെർമിസെല്ലി പായസം തയാർ.

ചേരുവകൾ

  • വെർമിസെല്ലി - 100 ഗ്രാം
  • പഞ്ചസാര - 150 ഗ്രാം
  • വെള്ളം - 200 മില്ലി ലിറ്റർ
  • പാൽ - 500 മില്ലി ലിറ്റർ +1/2 കപ്പ്  
  • ഏലക്ക പൊടി - 1/2 ടീസ്പൂൺ
  • നെയ്യ് - 1 &1/2 ടേബിൾസ്പൂൺ +1 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് - 20 ഗ്രാം
  • മുന്തിരി - 25 ഗ്രാം

തയാറാക്കുന്ന വിധം

  • ചുവടു കട്ടിയുള്ള പാനിലേക്കു വെള്ളം ഒഴിച്ചു നാലു മിനിറ്റോളം വെർമിസെല്ലി പകുതി വേവാക്കി എടുക്കുക .
  • ശേഷം ഇതിലേക്കു പാൽ ഒഴിച്ച് എട്ടു മിനിറ്റ് ആകുമ്പോഴേക്കും സേമിയ മുഴുവനും വേകും. ഇതിലേക്കു പഞ്ചസാര ചേർത്തു പായസം കുറുകുമ്പോൾ തീയിൽ നിന്നും മാറ്റാം,
  • ഫ്രൈയിങ് പാനിൽ നെയ്യൊഴിച്ചു നട്സും മുന്തിരിയും റോസ്റ്റ് ചെയ്തു മാറ്റുക.
  • പായസത്തിൽ ഏലക്കായും റോസ്റ്റ് ചെയ്ത നട്സും  ബാക്കിയുള്ള അര കപ്പ് പാലും  ചേർത്ത് അലങ്കരിച്ചു ഉപയോഗിക്കാം.

English Summary : Vermicelli payasam onam special recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com