ADVERTISEMENT

മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് ഉണ്ണിയപ്പം. കുഴിയപ്പം, കാരപ്പം, കാരോലപ്പം.. പലസ്ഥലങ്ങളിലും പല പേരാണ് ഉണ്ണിയപ്പത്തിന്. ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന ഉണ്ണിയപ്പത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഉണക്കലരി പൊടിച്ചാണ് സാധാരണയായി ക്ഷേത്രങ്ങളിൽ ഉണ്ണിയപ്പം തയാറാക്കുന്നത്.

ചേരുവകൾ

  • ഉണക്കലരി - ഒരു കപ്പ്
  • ശർക്കര - 300 ഗ്രാം
  • ഏലക്ക - 6 എണ്ണം
  • പാളയംകോടൻ പഴം - 2 എണ്ണം
  • ഉണക്ക തേങ്ങ അരിഞ്ഞത് - അരക്കപ്പ്
  • ഉപ്പ് - ഒരു നുള്ള്
  • നെയ്യ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • പഞ്ചസാര - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • ഉണക്കലരി കഴുകി വൃത്തിയാക്കി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ഒരു കോട്ടൺ തുണിയിൽ നിരത്തി ഇടുക.
  • വെള്ളം മാറ്റി കഴിയുമ്പോൾ ഏലക്ക കൂടി ചേർത്തു പൊടിച്ചെടുക്കുക.
  • കണ്ണകലമുള്ള അരിപ്പയിൽ കൂടി അരിച്ചെടുക്കുക.
  • ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്തു പാനിയാക്കി അരിച്ചെടുക്കുക.
  • പഴം  വെള്ളം ചേർക്കാതെ അരച്ചുവയ്ക്കുക.
  • ഇടഞ്ഞു വച്ചിരിക്കുന്ന അരിപ്പൊടിയിലേക്കു ശർക്കരപ്പാനി ചൂടോടെ ഒഴിച്ച് യോജിപ്പിക്കുക.
  • ഒരു നുള്ള് ഉപ്പും പഴം അരച്ചതും കൂടി ചേർത്തു നന്നായി യോജിപ്പിക്കുക.
  • ഉണ്ണിയപ്പത്തിനു നല്ല മയം കിട്ടാനായി തയാറാക്കിയ മാവ് അടച്ചുവച്ച് കുറഞ്ഞത് ഒരു മണിക്കൂർ മാറ്റിവയ്ക്കുക.
  • രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് ബ്രൗൺ നിറത്തിൽ വറുക്കുക.
  • തയാറാക്കിയ മാവിലേക്കു തേങ്ങാക്കൊത്തു വറുത്ത നെയ്യോടുകൂടി ചേർത്തു യോജിപ്പിക്കുക.
  • ഉണ്ണിയപ്പക്കാരയിൽ നെയ്യും വെളിച്ചെണ്ണയും തുല്യ അളവിൽ ഒഴിച്ചു ചൂടാക്കുക. (നെയ്യ് മാത്രം വേണമെങ്കിലും ഉപയോഗിക്കാം)
  • എണ്ണ നന്നായി ചൂടായ ശേഷം തീ കുറയ്ക്കുക.
  • തയാറാക്കിയ മാവ് ഓരോ സ്പൂൺ വീതം ഒഴിച്ച് ഉണ്ണിയപ്പം വറുത്തെടുക്കാം.
  • എണ്ണയിൽ നിന്നും കോരി മാറ്റിയതിനുശേഷം ചൂടോടെ അല്പം പഞ്ചസാര കൂടി വിതറുക.
  • അമ്പലത്തിലെ ഉണ്ണിയപ്പം തയാർ.

 

Content Summary : Fried sweet balls made from a batter of mashed over ripe bananas and rice flour!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com