ഊണിനു സ്വാദ് പകരാൻ സ്പെഷൽ രുചിയിൽ അവിയൽ

HIGHLIGHTS
 • നല്ല രുചിയുള്ള അവിയൽ എളുപ്പത്തിൽ ഒരുക്കാം
aviyal-recipe
SHARE

പച്ചക്കറികൾ ധാരാളം ചേർന്ന അവിയൽ ഉണ്ടെങ്കിൽ ഊണിന് സ്വാദ് കൂടും.

ചേരുവകൾ

 • മുങ്ങക്കായ - 1
 • കാരറ്റ് -1
 • ചേന - ചെറിയ കഷ്ണം
 • പച്ചക്കായ - ചെറിയ കഷ്ണം
 • കുമ്പളങ്ങ - ചെറിയ കഷ്ണം
 • പയർ - 4 എണ്ണം
 • പടവലങ്ങ - ചെറിയ കഷ്ണം
 • തേങ്ങ ചിരവിയത് - 1
 • പച്ചമുളക് - 3
 • ചെറിയുള്ളി - 2
 • വെളുത്തുള്ളി - 2 അല്ലി
 • മഞ്ഞൾ പൊടി -അരടീസ്പൂൺ
 • മുളകുപൊടി- 1ടീസ്പൂൺ
 • വെള്ളം - കാൽ കപ്പ്‌
 • ഉപ്പ് - ആവശ്യത്തിന്
 • തൈര് - 1 കപ്പ്‌
 • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

 • പച്ചക്കറികളെല്ലാം മഞ്ഞൾ പൊടിയും മുളകുപൊടിയും ഉപ്പും ചേർത്തു വേവിക്കണം. 
 • തേങ്ങ, പച്ചമുളക്, ചെറിയുള്ളി, വെളുത്തുള്ളി എന്നിവ ചതച്ചു വയ്ക്കണം. 
 • വേവിച്ചു വച്ച പച്ചക്കറിയിൽ തേങ്ങാക്കൂട്ടും തൈരും ചേർത്ത് ഇളക്കി യോജിപ്പിക്കാം. 
 • ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു വാങ്ങാം. 
 • നല്ല രുചിയുള്ള അവിയൽ  തയാർ.

English Summary : Avial is an indispensable part of the traditional sadya.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}