ധാരാളം പോഷക ഗുണങ്ങൾ നിറഞ്ഞ ഭക്ഷണപദാർത്ഥങ്ങളാണ് ഏത്തപ്പഴവും അവലും. ഇത് രണ്ടും കൂടി ചേർന്നാൽ രുചിയും ഗുണങ്ങളും പറഞ്ഞറിയിക്കാൻ കഴിയില്ല. ഏത്തപ്പഴവും അവലും ആവിയിൽ വേവിച്ച് രുചികരമായ കൊഴുക്കട്ട തയാറാക്കാം. സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു പലഹാരമാണിത്.
ചേരുവകൾ
- ഏത്തപ്പഴം - രണ്ട് എണ്ണം
- അവൽ - ഒരു കപ്പ്
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- പഞ്ചസാര - കാൽ കപ്പ്
- ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
- നെയ്യ് - ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- ഏത്തപ്പഴം ചെറിയ കഷണങ്ങളാക്കി അരിഞ്ഞു വയ്ക്കുക.
- അവൽ മിക്സിയിലിട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക.
- ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ഏത്തപ്പഴം ചേർത്തു വഴറ്റുക.
- ഏത്തപ്പഴത്തിന്റെ നിറം മാറി തുടങ്ങുമ്പോൾ പഞ്ചസാരയോ ശർക്കരയോ മധുരത്തിന് അനുസരിച്ച് ചേർക്കാം.
- പഞ്ചസാര നന്നായി യോജിച്ച് ഏത്തപ്പഴം വെന്തു തുടങ്ങുമ്പോൾ തേങ്ങ ചേർത്ത് ഇളക്കുക.
- തവി വച്ച് ഏത്തപ്പഴം അൽപം ഉടച്ചു കൊടുക്കുക.
- തീ ഓഫ് ചെയ്തതിനു ശേഷം പൊടിച്ച അവലും ഏലയ്ക്കാപ്പൊടിയും ചേർത്തു യോജിപ്പിക്കുക.
- ചെറിയ വലുപ്പത്തിലുള്ള ഉരുളകളാക്കി 15 മിനിറ്റ് ആവിയിൽ വേവിക്കുക.
- ചൂട് കൊഴുക്കട്ടയിലേക്ക് ഓരോ സ്പൂൺ നെയ്യ് കൂടി ഒഴിക്കുക.
- ചൂട് നെയ്യിൽ മുക്കി കഴിക്കാനും ഈ കൊഴുക്കട്ടക്ക് നല്ല രുചിയാണ്.
Contant Summary : Aval banana snack recipe by Ganga.