ADVERTISEMENT

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന പോഷക ഗുണമുള്ള പലഹാരം.

 

ചേരുവകൾ: 

  • ഈന്തപ്പഴം - 250 ഗ്രാം 
  • കടല - 150 ഗ്രാം 
  • അണ്ടിപ്പരിപ്പ് - 150 ഗ്രാം
  • ബദാം - 150 ഗ്രാം 
  • ഏലയ്ക്ക - 6 എണ്ണം 
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ 
  • നെയ്യ് - 2 ടേബിൾ സ്പൂൺ  

 

തയാറാക്കുന്ന വിധം വിഡിയോ കാണാം

ഈന്തപ്പഴത്തിലേക്കു തിളച്ച വെള്ളം ഒഴിച്ച് ഇരുപതു മിനിറ്റ് കുതിർക്കാം. ഈ സമയത്ത് അണ്ടിപരിപ്പും ബദാമും വേറെ വേറെയായി പൊടിച്ചെടുക്കാം. ഇനി കടല തൊലി കളഞ്ഞതിനു ശേഷം പൊടിച്ചെടുക്കാം. ഇതിനു ശേഷം പഞ്ചസാരയും ഏലക്കായയും ഒരുമിച്ച് പൊടിക്കാം.

 

കുതിർത്ത ഈന്തപ്പഴം കുരു കളഞ്ഞതിനു ശേഷം അരച്ചെടുക്കാം. 

 

ഇനി ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു നെയ്യ് ചേർക്കാം. നെയ്യ് ചൂടായാൽ അതിലേക്ക് ആദ്യം ബദാം ചേർത്തിളക്കാം. ഇതിലേക്കു കടലപ്പൊടിയും അണ്ടിപ്പരിപ്പു പൊടിയും പഞ്ചസാര – ഏലയ്ക്ക പൊടിയും ചേർത്തു നന്നായി ഇളക്കാം. ഇവ മൂന്നോ നാലോ മിനിറ്റ് വറുക്കണം. ഇതിലേക്ക് അരച്ചു വച്ച ഈന്തപ്പഴം ചേർത്തു 4 മിനിറ്റ് നന്നായി യോജിപ്പിക്കാം. ഇനി സ്റ്റൗ ഓഫാക്കി തണുക്കാൻ വയ്ക്കാം.

 

ഇളം ചൂട് ബാക്കി നിൽക്കുമ്പോൾ കൈ കൊണ്ടു നന്നായി കുഴച്ചു ഉരുട്ടി എടുക്കാം. 

 

ഈന്തപ്പഴവും മറ്റും കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഈ ലഡ്ഡു ഒന്നോ രണ്ടോ എണ്ണം സ്നാക്കായി കൊടുത്തയക്കാം. മുതിർന്നവർക്കു വളരെ പെട്ടെന്ന് ക്ഷീണം മാറ്റാനും ഇവ നല്ലതാണ്.

 

Contant Summary : Energy laddu, Quick and simple recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com