ADVERTISEMENT

ഒരു പഴയകാല നാടൻ മധുര പലഹാരമാണ് തരിവട്ടം. റവയും തേങ്ങയും ഉപയോഗിച്ചാണ് ഈ പലഹാരം തയാറാക്കുന്നത്. എണ്ണ ചേർക്കാത്തതുകൊണ്ട് ആരോഗ്യത്തിനും വളരെ നല്ലതാണ്.

 

ചേരുവകൾ

  • റവ - ഒരു കപ്പ്
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • എള്ള് - ഒരു ടേബിൾ സ്പൂൺ
  • ജീരകം - ഒരു ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • നെയ്യ് - ഒരു ടേബിൾ സ്പൂൺ
  • പഞ്ചസാര - അര കപ്പ്
  • വെള്ളം - അര കപ്പ്

 

തയാറാക്കുന്ന വിധം

റവയിലേക്ക് തേങ്ങ ചിരകിയത്, എള്ള്, ജീരകം, ഉപ്പ്, നെയ്യ് ഇവ ചേർത്ത് പുട്ടുപൊടി നനക്കുന്നതുപോലെ കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. 10 മിനിറ്റ് അടച്ചു മാറ്റിവയ്ക്കുക.

നെയ്യുടെ രുചി ഇഷ്ടമല്ലാത്തവർക്ക് ഒഴിവാക്കാം.

റവ മിശ്രിതം ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റി ചെറിയ തീയിൽ 10 മിനിറ്റ് വറുക്കുക. റവയുടെ നിറം മാറരുത്.

തീ ഓഫ് ചെയ്ത് ചൂടിൽ നിന്നും മാറ്റിവയ്ക്കുക.

മറ്റൊരു പാത്രത്തിൽ പഞ്ചസാര അര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.

പഞ്ചസാര പാനി കയ്യിൽ ഒട്ടുന്ന പരുവം ആകുമ്പോൾ ചൂടോടെ അല്പാല്പമായി റവയിലേക്ക് ഒഴിച്ചു ഇളക്കിക്കൊണ്ടിരിക്കുക.

ഉരുട്ടിയെടുക്കാൻ പറ്റുന്ന പരുവമാകുമ്പോൾ പഞ്ചസാരപ്പാനി ചേർക്കുന്നത് നിർത്താം.

ഒരു സേവനാഴിയുടെ താഴ്ഭാഗം ഊരി മാറ്റിയതിനുശേഷം ഒരു പാത്രത്തിനു മുകളിൽ വയ്ക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ റവ മിശ്രിതം ചൂടോടെ ഇടുക. സേവനാഴിയുടെ അടപ്പ് വച്ചിട്ട് നന്നായി അമർത്തുക. സേവനാഴി മെല്ലെ എടുത്തുമാറ്റുമ്പോൾ തരിവട്ടം തയ്യാറായി.

തയ്യാറാക്കുന്ന മാവ് മുഴുവൻ ഇങ്ങനെ വൃത്താകൃതിയിൽ ആക്കി എടുക്കുക.

സെറ്റ് ആവുന്നതിനായി ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ മാറ്റിവയ്ക്കുക.

കട്ടി ആയതിനുശേഷം വായു കടക്കാത്ത പാത്രത്തിൽ ആക്കി അടച്ച് സൂക്ഷിക്കാം.

 

Content Summary : Tharivattom, Nadan Recipe by Ganga 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com