ADVERTISEMENT

റോസാപ്പൂവിന്റെ ഇതളുകൾ ഉണക്കി പഞ്ചസാരയിലിട്ടു കുറച്ചുനാൾ കഴിയുമ്പോൾ ഒരു  ജാം രൂപത്തിലാക്കി എടുക്കുന്നതാണ് ഗുൽകണ്ട്. പെട്ടെന്ന് പഞ്ചസാര ലായനി ഉണ്ടാക്കി അതിലേക്കു റോസാപ്പൂ ചേർത്തു ജാം പോലെ തയാറാക്കി എടുത്തും ഉപയോഗിക്കാം. ഇത്  വിപണിയിൽ മേടിക്കാൻ കിട്ടും ഓൺലൈനിൽ സുലഭമാണ്. നോർത്ത് ഇന്ത്യയിൽ ഈ ചായ സുലഭമാണ്.

ചേരുവകൾ

  • പാൽ - 2 ഗ്ലാസ്‌
  • വെള്ളം - 1/2 ഗ്ലാസ്‌ 
  • ചായപ്പൊടി - 1 സ്പൂൺ 
  • പഞ്ചസാര - 1 സ്പൂൺ 
  • ഗുൽകണ്ട് - 1 സ്പൂൺ

തയാറാക്കുന്ന വിധം

രണ്ടു ഗ്ലാസ് പാൽ ഒഴിച്ചു വെള്ളവും ചേർത്ത് അതിലേക്കു ചായപ്പൊടിയും പഞ്ചസാരയും ചേർത്തു നന്നായി തിളപ്പിക്കുക. തിളച്ചു കഴിഞ്ഞതിനുശേഷം ഇതിലേക്കു ഗുൽകണ്ട്  ചേർത്തുകൊടുക്കാം. വീണ്ടും ഒന്നു തിളപ്പിച്ചതിനുശേഷം ഇത് അരിച്ച് ഒരു ഗ്ലാസ്സിലേക്കു ഒഴിക്കാം. ചെറു ചൂടോടെ കുടിക്കാം.

Content Summary : Gulkand Tea, North Indian special taste.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com