ADVERTISEMENT

ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാവുന്ന ടേസ്റ്റി ഗ്രീൻപീസ് തോരൻ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • ഫ്രഷ് ഗ്രീൻപീസ് – 1/2 കപ്പ്
  • ജീരകം – 1/4 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
  • പച്ചമുളക് – 1
  • കാപ്സിക്കം – 2 ടേബിൾ സ്പൂൺ
  • തേങ്ങ – 2 ടേബിൾ സ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1/2 ടീസ്പൂൺ
  • വെള്ളം – 1/2 ഗ്ലാസ്

 

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ചു ചൂടായാൽ ജീരകം ചേർക്കാം. ശേഷം കാപ്സിക്കം, പച്ചമുളക്, മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഒന്ന് വഴറ്റിയതിനു ശേഷം ഗ്രീൻ പീസും ഉപ്പും ചേർത്തു യോജിപ്പിച്ചതിനു ശേഷം വെള്ളം ഒഴിച്ചു വേവിക്കുക. വെന്ത ശേഷം തേങ്ങ ചേർത്തു വാങ്ങാം.

 

Content Summary : Greenpeace thoran, recipe by Mamatha.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com