കൊതിപ്പിക്കുന്ന രുചിയിൽ ആപ്പിൾ ചോക്ലേറ്റ് മൂസ്സ്

HIGHLIGHTS
  • എളുപ്പത്തിൽ തയാറാക്കാം ആപ്പിൾ ചോക്ലേറ്റ് മൂസ്സ്
apple-chocolate
SHARE

വീട്ടിലെ കുട്ടികുറുമ്പുകളെ സന്തോഷിപ്പിക്കാൻ എളുപ്പത്തിൽ തയാറാക്കി നൽകാം ആപ്പിൾ ചോക്ലേറ്റ് മൂസ്സ്. 

ചേരുവകൾ

  • വിപ്പിങ് ക്രീം - ½ കപ്പ് + ½ കപ്പ്
  • വൈറ്റ് ചോക്ലേറ്റ് - 160 ഗ്രാം
  • ആപ്പിൾ കഷ്ണങ്ങളാക്കിയത് - 1 കപ്പ്
  • പാൽ - ¼ കപ്പ് + ¾ കപ്പ്
  • കോൺഫ്ലോർ - 3 ടേബിൾസ്പൂൺ
  • പഞ്ചസാര - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു സോസ്പാനിൽ ½ കപ്പ് വിപ്പിങ് ക്രീം ഒഴിച്ച് കുറഞ്ഞ തീയിൽ ചൂടാക്കിയെടുക്കുക (തിളയ്ക്കേണ്ട ആവശ്യമില്ല). ഇത് കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന വൈറ്റ് ചോക്ലേറ്റിലേക്ക് ഒഴിച്ചുകൊടുക്കണം. ഇനി കുറച്ചുനേരം അനക്കാതെ വച്ചശേഷം പിന്നീട് ഇളക്കി യോജിപ്പിച്ചെടുക്കുക. ഈ ചോക്ലേറ്റ് ഗനാഷെ തണുക്കാനായി മാറ്റിവയ്ക്കുക.

തൊലികളഞ്ഞു കഷ്ണങ്ങളാക്കിയ ആപ്പിൾ മിക്സിയുടെ ജാറിലേക്കിട്ട് ¼ കപ്പ് പാലൊഴിച്ച്‌ നന്നായി അടിച്ചെടുക്കണം. ഇതൊരു പാനിലേക്കൊഴിച്ച് ¾ കപ്പ് പാലും കോൺഫ്ലവറും പഞ്ചസാരയും ചേർത്തു കട്ടകളൊന്നുമില്ലാതെ യോജിപ്പിച്ച ശേഷം കുറഞ്ഞ തീയിൽ വച്ച് ഇളക്കി ചെറുതായി കട്ടിയാകുമ്പോൾ ഇറക്കി വയ്ക്കാം.

ഇത് നന്നായി തണുത്ത് കഴിഞ്ഞാൽ നേരത്തെ തയാറാക്കി വച്ച ചോക്ലേറ്റ് ഗനാഷെ ഇതിലേക്ക് ഒഴിച്ച് ഇളക്കിയെടുക്കാം. ഇനി ½ കപ്പ് വിപ്പിങ് ക്രീം അടച്ചു വച്ചതിലേക്ക് ഇതൊഴിച്ച് പതുക്കെ ഇളക്കി യോജിപ്പിച്ചെടുക്കാം.

 ഇത് സെർവിങ് ഗ്ലാസ്സിലേക്കൊഴിച്ച് ആപ്പിൾ കഷ്ണങ്ങൾ വച്ച് അലങ്കരിച്ച് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.

Content Summary :  How to make Apple Chocolate Mousse.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}