ADVERTISEMENT

ആരോഗ്യഗുണങ്ങൾ ഏറെയുള്ള റാഗിപ്പൊടി കൊണ്ടു രുചികരമായ പാൽ കൊഴുക്കട്ട തയാറാക്കാം. കുഞ്ഞുങ്ങൾക്കു കുറുക്കി കൊടുക്കാൻ മാത്രമല്ല, കൊളസ്ട്രോൾ കുറയ്ക്കാനും തടി കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും റാഗി അത്യുത്തമമാണ്.

 

ചേരുവകൾ

  • റാഗിപ്പൊടി - ഒരു കപ്പ്
  • ഉപ്പ് - കാൽ ടീസ്പൂൺ
  • നെയ്യ് - അര ടേബിൾ സ്പൂൺ
  • ശർക്കര - 250 ഗ്രാം
  • ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
  • തേങ്ങ ചിരകിയത് - മുക്കാൽ കപ്പ്
  • കട്ടി തേങ്ങാപ്പാൽ - അരക്കപ്പ്

 

തയാറാക്കുന്ന വിധം

  • റാഗിപ്പൊടയിലേക്ക് ഉപ്പും നെയ്യും ചേർക്കുക. തിളച്ചവെള്ളം കുറേശ്ശെ ഒഴിച്ച് ഇടിയപ്പത്തിനുള്ള മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
  • ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് ഉരുക്കി പാനിയാക്കി അരിച്ചെടുക്കുക.
  • തയാറാക്കിയ റാഗി മാവിനെ ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം തിളപ്പിക്കുക.
  • വെട്ടിത്തിളയ്ക്കുമ്പോൾ റാഗി ഉരുളകൾ ഇട്ടുകൊടുക്കുക.
  • നന്നായി വെന്തു കുറുകി തുടങ്ങുമ്പോൾ ശർക്കരപ്പാനിയും ഏലയ്ക്കാപ്പൊടിയും ചേർക്കുക.
  • ശർക്കര കൊഴുക്കട്ടയിലേക്കു നന്നായി പിടിച്ചു കഴിയുമ്പോൾ തേങ്ങ ചിരകിയതു ചേർത്ത് ഇളക്കുക.
  • വീണ്ടും കുറുകി കഴിയുമ്പോൾ അരക്കപ്പ് കട്ടി തേങ്ങാപ്പാൽ ചേർത്ത് ഒരു തിള വരുമ്പോൾ തീ ഓഫ് ചെയ്യാം.
  • അതീവ രുചികരമായ റാഗി പാൽ കൊഴുക്കട്ട തയാർ.

 

Content Summary : Snacks with ragi recipe by Ganga.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com