മധുരം നിറഞ്ഞ നെയ്പ്പായസം, നവരാത്രി സ്പെഷൽ

Mail This Article
ആഘോഷങ്ങൾക്കു രുചി പകരാൻ തയാറാക്കാം മധുരം നിറഞ്ഞ നെയ്പ്പായസം.
ചേരുവകൾ
• പായസം അരി (ഉണങ്ങലരി ) - 1 കപ്പ്
• ശർക്കര – 500 ഗ്രാം
• നാളികേരം ചിരകിയത് - 1 കപ്പ്
• നെയ്യ് - 3 ടേബിൾസ്പൂൺ
• ഏലക്കായ പൊടിച്ചത്
• നാളികേരക്കൊത്ത്
തയാറാക്കുന്ന വിധം
ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്തു പാനിയാക്കി അരിച്ചു വയ്ക്കുക. ഒരു പ്രഷർ കുക്കറിൽ അരിയും മൂന്നര കപ്പ് വെള്ളവും ചേർത്തു വേവിക്കാൻ വയ്ക്കാം. പ്രഷർ കുക്കറിൽ 3 വിസിൽ വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം.
കുക്കറിലെ പ്രഷർ മുഴുവനും പോയി കഴിഞ്ഞാൽ കുക്കർ തുറന്നു വേവിച്ച അരി ഒരു ഉരുളിയിലേക്കു മാറ്റാം. വേവിച്ച അരിയിലേക്കു ശർക്കര കൂടി ചേർത്തു നന്നായി ഇളക്കി കൊടുക്കാം.
ശർക്കരപ്പാനി അരിയുമായി നന്നായി യോജിച്ച് ഒന്നു തിളച്ചു വന്നാൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം. പായസം ഒന്ന് കുറുകി വന്നാൽ നാളികേരം ചിരകിയതു ചേർത്തു നന്നായി ഇളക്കി കൊടുക്കാം. പായസം തയാറായാൽ വീണ്ടും ഒരു ടേബിൾസ്പൂൺ നെയ്യും ആവശ്യത്തിന് ഏലക്കായ പൊടിയും ചേർത്തു മിക്സ് ചെയ്തു സ്റ്റൗവിൽ നിന്നും മാറ്റാം. ഒരു ചെറിയ ഫ്രൈയിങ് പാൻ ചൂടാക്കി കുറച്ചു നെയ്യ് ഒഴിച്ച ശേഷം തേങ്ങാക്കൊത്തു ചേർത്തു വറുത്തു പായസത്തിൽ ചേർക്കാം.
Content Summary : No celebrations or festivities in India are complete without enjoying some delicious payasam.