ക്ഷേത്രങ്ങളിൽ നിവേദ്യമായി ഒരുക്കുന്ന ത്രിമധുരം

HIGHLIGHTS
 • മൂന്നു മധുരങ്ങൾ ചേർത്തു തയാറാക്കുന്ന പ്രസാദമാണ് ത്രിമധുരം
thrimadhuram
SHARE

മൂന്നു മധുരങ്ങൾ ചേർത്തു തയാറാക്കുന്ന പ്രസാദമാണ് ത്രിമധുരം. ക്ഷേത്രങ്ങളിൽ ദേവനു നിവേദ്യമായി ത്രിമധുരം തയാറാക്കാറുണ്ട്. വിജയദശമി ദിവസം പൂജ എടുത്ത ഉടനെ ത്രിമധുരം കഴിക്കാറുണ്ട്. കദളിപ്പഴം, തേൻ, കൽക്കണ്ടം ഇവയാണ് പ്രധാന ചേരുവകൾ. ചില സ്ഥലങ്ങളിൽ തേനിനു പകരം ശർക്കര ഉപയോഗിക്കാറുണ്ട്. മൂന്നു മധുരങ്ങൾ കൂടാതെ കറുത്ത മുന്തിരിയും ചില സ്ഥലങ്ങളിൽ ചേർത്തുവരുന്നു. കദളിപ്പഴത്തിനു പകരം ചെറുപഴമോ ഞാലിപ്പൂവൻ പഴമോ ഉപയോഗിക്കാം.

ചേരുവകൾ

 • കദളിപ്പഴം - നാല് എണ്ണം
 • കൽക്കണ്ടം - രണ്ട് ടേബിൾ സ്പൂൺ
 • തേൻ - മൂന്ന് ടേബിൾ സ്പൂൺ
 • കറുത്ത ഉണക്കമുന്തിരി - ഒരു പിടി
 • നെയ്യ് - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

 • കദളിപ്പഴം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വയ്ക്കുക.
 • ഇതിലേക്കു കൽക്കണ്ടം ചതച്ചത്, തേൻ ഇവ ചേർത്തു യോജിപ്പിക്കുക. ത്രിമധുരം തയാർ.
 • രുചി കൂട്ടാനായി ഒരുപിടി കറുത്ത മുന്തിരിയും ഒരു ടീസ്പൂൺ നെയ്യും ആവശ്യമുണ്ടെങ്കിൽ ചേർക്കാം.
 • 10 മിനിറ്റു മാറ്റി വച്ചതിനുശേഷം ഉപയോഗിക്കാം.

  Content Summary : Tirumadhuram, Navarathri special.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}