ADVERTISEMENT

മുട്ട പലരുചിയിൽ പല ഭാവത്തിൽ തയാറാക്കാം. റോസ്റ്റ് ചെയ്തെടുത്താൽ പിന്നെ പറയാനില്ല. അടിപൊളി രുചിയിൽ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 ചേരുവകൾ:

 • മുട്ട - 4 എണ്ണം
• വെള്ളം – ആവശ്യത്തിന്
• ഉപ്പ് - 1/2 ടീസ്പൂൺ
• വെളിച്ചെണ്ണ - 4 - 5 ടേബിൾ സ്പൂൺ
• കടുക് - 1/2 ടീസ്പൂൺ
• വെളുത്തുള്ളി (അരിഞ്ഞത്) - 8 അല്ലി
• ഇഞ്ചി (അരിഞ്ഞത്) - 1 ഇഞ്ച്
• സവാള ( കനം കുറച്ച് അരിഞ്ഞത്) - 5 മീഡിയം
• കറിവേപ്പില – ആവശ്യത്തിന്
• ഉപ്പ് – ആവശ്യത്തിന്
• മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
• കുരുമുളകുപൊടി - 1/4 ടീസ്പൂൺ
• കശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
• മല്ലിപ്പൊടി - 4 ടീസ്പൂൺ
• ഗരം മസാല - 1/2 ടീസ്പൂൺ
• തക്കാളി (അരിഞ്ഞത്) - 2 ചെറുത്
• ചൂട് വെള്ളം - 1 കപ്പ്

 തയാറാക്കുന്ന വിധം

 • ഒരു ഫ്രൈയിങ് പാനിലേക്കു മുട്ട, ആവശ്യത്തിനു വെള്ളം, ഉപ്പ് എന്നിവ ചേർത്ത് അടച്ചുവച്ച് ഹൈ ഫ്ലയ്മിൽ തിള വരുന്നതുവരെ വയ്ക്കുക, ശേഷം ലോ ഫ്ലയ്മിൽ 10 മിനിറ്റു വച്ച് ഗ്യാസ് ഓഫ്‌ ചെയ്യാം. ഇനി മുട്ട തണുത്ത വെള്ളത്തിലേക്കു മാറ്റാം. മുട്ടയുടെ ചൂടാറിയ ശേഷം തൊണ്ട് പൊളിച്ചെടുക്കാം. ഒരു കത്തി ഉപയോഗിച്ച് മുട്ട വരഞ്ഞു മാറ്റിവയ്ക്കാം.

 • ഒരു ഫ്രൈയിങ് പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി കഴിയുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക, ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് ഒരു മിനിറ്റ് നന്നായി ഇളക്കുക. ഇതിലേക്ക് ഇനി സവാളയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് സവാള ലൈറ്റ് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റിയെടുക്കുക.

 • സവാളയിലേക്കു മഞ്ഞൾപൊടി, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതു വരെ വഴറ്റുക. ഇതിലേക്കു തക്കാളി ചേർത്തു നല്ല സോഫ്റ്റ് ആകുന്നത് വരെ ഇളക്കുക, ശേഷം ചൂടുവെള്ളം ചേർത്തു നന്നായി ഇളക്കി 1 - 2 മിനിറ്റ് അടച്ചുവച്ച് എണ്ണ തെളിയുന്നതു വരെ കുക്ക് ചെയ്യുക.

ഇതിലേക്ക് മുട്ട ചേർത്ത്, മുട്ട മസാലയിൽ നന്നായി പൊതിഞ്ഞു വച്ചശേഷം മുട്ടയിൽ മസാല നന്നായി പിടിക്കാനായി 2 മിനിറ്റ് അടച്ചുവച്ച് കുക്ക് ചെയ്ത് നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യാം. ശേഷം സെർവിങ് ബൗളിലേക്കു മുട്ട റോസ്റ്റ് മാറ്റാം.

Content Summary : Quick egg recipes for a super-busy day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com