ADVERTISEMENT

ചോറിനൊപ്പം വേറെ ഒന്നും ഇല്ലെങ്കിലും ഈ ഒരു കറി മതി ഊണു കഴിക്കാൻ. വളരെ എളുപ്പത്തിൽ നല്ല കുറുകിയ കറി തയാറാക്കാം.

 

ചേരുവകൾ

  • മുരിങ്ങക്കായ  - 2 എണ്ണം 
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ 
  • മുളകുപൊടി - 2 സ്പൂൺ 
  • കാശ്മീരി ചില്ലി പൗഡർ - 1 സ്പൂൺ 
  • ഉപ്പ് - 2 സ്പൂൺ 
  • തക്കാളി - 2 എണ്ണം 
  • പുളി വെള്ളം - 1/2 ഗ്ലാസ്‌ 
  • കറിവേപ്പില - 2 തണ്ട് 
  • തേങ്ങ - 1/2 മുറി ചിരകിയത് 
  • ഉലുവ - 1/2 സ്പൂൺ 
  • വെളിച്ചെണ്ണ - 2 സ്പൂൺ 
  • കടുക് - 1/2 സ്പൂൺ 
  • ചുവന്ന മുളക് - 2 എണ്ണം

 

തയാറാക്കുന്ന വിധം

മുരിങ്ങക്കായ നീളത്തിൽ മുറിച്ചു കുറച്ചു വെള്ളവും ഉപ്പും ചേർത്തു വേകാൻ വയ്ക്കുക. അതിനുശേഷം ഒരു  ചീനച്ചട്ടി ചൂടാവുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച്, ചുവന്ന മുളകും കറിവേപ്പിലയും തക്കാളിയും ഉപ്പും ചേർത്തു അതൊന്നു വേകാൻ വയ്ക്കുക.

 

മിക്സിയുടെ ജാറിലേക്കു തേങ്ങ, മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി ചില്ലി, മല്ലിപ്പൊടി, ഉലുവ, കറിവേപ്പില എന്നിവ ചേർത്തു കുറച്ചു വെള്ളം ഒഴിച്ചു നന്നായി അരച്ചെടുക്കുക.

 

ആ സമയം തക്കാളി നന്നായി വഴന്നു വന്നിട്ടുണ്ടാകും അതിലേക്ക് അരപ്പ് ചേർത്തു നന്നായി തിളപ്പിച്ച് അതിന്റെ ഒപ്പം മുരിങ്ങക്കായ വേകാൻ ഉപയോഗിച്ച വെള്ളവും  ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കാം. കറി നന്നായി തിളച്ചു കുറുകി എണ്ണ  തെളിഞ്ഞു വരുമ്പോൾ ചോറിനൊപ്പം കഴിക്കാം. വളരെ രുചികരമായ കുറുകിയ കറിയാണ് ഇത്.

 

Content Summary : Drumstick Sambar Recipe by Asha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com