ADVERTISEMENT

പ്രഭാത ഭക്ഷണത്തിനൊരുക്കാം നല്ല ഹെൽത്തി ഗോതമ്പ് പുട്ട്.

 

ചേരുവകൾ

  • ഗോതമ്പ് - 1 കപ്പ്
  • നാളികേരം ചിരകിയത് - 1 കപ്പ്
  • വെള്ളം
  • ഉപ്പ്

 

തയാറാക്കുന്ന വിധം

ഗോതമ്പ് നന്നായി കഴുകി വെള്ളം ഊറ്റി കളഞ്ഞ് എടുക്കുക. ശേഷം പുട്ട് കുറ്റിയിൽ ഗോതമ്പു നിറച്ചു 2 മിനിറ്റ് ആവി കയറ്റി എടുക്കാം.(പുട്ട് ഉണ്ടാക്കുന്ന രീതിയിൽ തന്നെ )ശേഷം ആവി കേറ്റിയ ഗോതമ്പു കുറ്റിയിൽ നിന്നും കുത്തി എടുത്തു ഒന്ന് നിരത്തി വയ്ക്കുക. പെട്ടെന്ന് ചൂടാറാൻ  വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. 

ശേഷം ചൂടാറിയ ഗോതമ്പ്, മിക്സിയുടെ പൊടിക്കുന്ന ജാറിൽ ഇട്ടു തരുതരുപ്പായി പൊടിച്ചെടുക്കുക. പൊടിച്ച ഗോതമ്പ് ഒരു ബൗളിൽ ഇടുക. ഇനി ഗോതമ്പിലേക്കു കുറച്ചു തേങ്ങാ ചിരകിയതും ഉപ്പും ചേർത്തു യോജിപ്പിക്കുക. കുറച്ചു വെള്ളവും തളിച്ചു കുഴച്ചു പുട്ടുപൊടിയുടെ പരുവത്തിലാക്കാം. 

പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം പൊടിയും നാളികേരം ചിരകിയതും മാറി മാറി  ഇടുക, ആവിയിൽ വേവിച്ചെടുക്കാം. നല്ല സോഫ്റ്റ് ഗോതമ്പു പുട്ട്  തയാർ.

Content Summary : Whole Wheat Steamed soft puttu recipe by Bincy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com