ADVERTISEMENT

വീട്ടിലെ കുട്ടിക്കുറുമ്പുകളെ സന്തോഷിപ്പിക്കാൻ സ്പാനിഷ് ഡിലൈറ്റ് പോപ്സിക്കിൾ ഐസ്ക്രീം, രുചിയോടെ തയാറാക്കാം.

 

ചേരുവകൾ:

  • പാൽ - 2 ടേബിൾസ്പൂൺ + 1 കപ്പ്
  • കോൺഫ്ലവർ - 2 ടേബിൾസ്പൂൺ
  • മുട്ടയുടെ മഞ്ഞ - 2 എണ്ണം
  • പഞ്ചസാര - ¼ കപ്പ്
  • മിൽക്ക്മെയ്ഡ് - 3 ടേബിൾസ്പൂൺ
  • വാനില എസ്സൻസ് - ½ ടീസ്പൂൺ
  • ഉപ്പ് - രണ്ട് നുള്ള്
  • വൈറ്റ് ചോക്ലേറ്റ് - 60 ഗ്രാം
  • വിപ്പിംഗ് ക്രീം - 1 കപ്പ്
  • കാരമൽ സോസ് - 1 ടേബിൾസ്പൂൺ
  • പാൽ - 1 ടീസ്പൂൺ
  • ബൂസ്റ്റ് - 1 ടേബിൾസ്പൂൺ
  • കോഫി സിറപ്പ് - ½ ടീസ്പൂൺ
  • ഹാസെൽനട്ട് ചോക്കോ സ്പ്രെഡ് - 40 ഗ്രാം
  • ഹാസെൽനട്ട് - 20 ഗ്രാം
  • കശുവണ്ടി - 20 ഗ്രാം

 

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ കോൺഫ്ലവർ എടുത്തു അതിൽ അൽപം പാൽ ചേർത്ത് ഇളക്കി യോജിപ്പിച്ചു മാറ്റിവയ്ക്കുക. 

ഒരു ഫ്രൈയിങ് പാനിൽ പാൽ ഒഴിച്ച് അതിലേക്ക് മുട്ടയുടെ മഞ്ഞയും പഞ്ചസാരയും ചേർത്ത്, രണ്ടു മിനിറ്റ് നേരം കുറഞ്ഞ തീയിൽ ചൂടാക്കി എടുക്കുക. 

നേരത്തെ തയാറാക്കി വച്ച കോൺഫ്ലവർ മിശ്രിതം ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കിയശേഷം മിൽക്ക്മെയ്ഡ് ചേർത്തു ചെറുതായി കട്ടിയാകുന്നതു വരെ ചൂടാക്കി എടുക്കാം.

 

ഇത് ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത ശേഷം അതിലേക്ക് വാനില എസ്സൻസ്, ഉപ്പ് എന്നിവ ചേർത്തിളക്കി വൈറ്റ് ചോക്ലേറ്റ് കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. 

ഇത് നന്നായി ഇളക്കി അലിയിച്ച ശേഷം ചൂടാറാൻ മാറ്റിവയ്ക്കാം. അതിനുശേഷം ഇത് ഫ്രിജിൽ ഒരു മണിക്കൂർ നേരം തണുപ്പിച്ച് എടുക്കണം.

വെള്ളമയം ഒട്ടും ഇല്ലാത്ത ഒരു പാത്രമെടുത്ത് അതിൽ വിപ്പിങ് ക്രീം ഒഴിച്ച് കട്ടിയാകുന്നതുവരെ അടിച്ചെടുക്കാം. ഇനി ഇതിലേക്കു കാരമൽ സോസ് ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ പാലിൽ ഒരു ടേബിൾ സ്പൂൺ ബൂസ്റ്റ്, അര ടീസ്പൂൺ കോഫീ സിറപ്പ് എന്നിവ ചേർത്ത് ഇളക്കിയ മിശ്രിതം ഇതിലേക്ക് ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് ഹാസെൽനട്ട് ചോക്കോ സ്പ്രെഡ് കൂടി ചേർത്ത് എല്ലാം നന്നായി യോജിപ്പിച്ച് എടുത്തശേഷം ഫ്രിജിൽ വയ്ക്കാം. 

 

ചോക്ലേറ്റ് മിശ്രിതം ക്രീമിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിച്ച് എടുക്കണം. കാരമലൈസ് ചെയ്ത ഹാസെൽനട്ട്, കശുവണ്ടി എന്നിവ ചെറിയ കഷ്ണങ്ങളായി പൊടിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കണം.

ഇത് കേക്ക്സിക്കിൾ മോൾഡിലേക്കു സ്റ്റിക്കുകൾ വച്ചശേഷം അതിലേക്ക് ഒഴിച്ച് കവർ ചെയ്തു ഫ്രീസറിൽ വച്ച് 8 മണിക്കൂർ തണുപ്പിച്ച് എടുക്കാം. സ്പാനിഷ് ഡിലൈറ്റ് പോപ്സിക്കിൾ ഐസ്ക്രീം തയാറായിക്കഴിഞ്ഞു.

 

Content Summary :  Spanish Delight Popsicle recipe by Nimmy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com